കേട്ടുനീയെന് ചുളിവീണ വാക്കിലും
കാട്ടരുവി മിനുക്കും മൃദുസ്വനം
ഇല്ലിനിയും ദുരിതദൂരങ്ങള്‍, നാം
തെല്ലുവിശ്വാസമൂതി വളര്‍ത്തവേ
കൈകള്കോര്ത്തു കരച്ചിലും പേടിയും
പെയ്യുകയാണു കാറ്റ്, വീശീ മഴ
ചീറുമേതോ ഭയത്തിന് ചിറകില്‍ വെ
ണ്ണീറുപോല് നീ പറന്നകന്നീടവേ
ചോരപോലെ ചിതറിത്തെറിച്ചു ഞാന്‍
നൂറുചാലായ് അലിഞ്ഞുപോയ് കണ്ണീരില്‍
യുവ കവി ആര്യാംബികയുടെ മണ്ണാങ്കട്ടയും കരിയിലയും എന്ന കവിതയില്‍ നിന്ന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: