കോട്ടയം: ദേവീക്ഷേത്രങ്ങളില്‍ ഇന്ന് മീനഭരണി ആഘോഷിക്കും. ജില്ലയിലെ എല്ലാ ദേവീക്ഷേത്രങ്ങളിലും മീനഭരണി ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജില്ലയിലെ പ്രധാന ദേവീക്ഷേത്രങ്ങളായ മണര്‍കാട്, തിരുവഞ്ചൂര്‍, വാഴപ്പള്ളി കല്‍ക്കുളത്തുകാവ്, പെരുന്ന മാരണത്ത് കാവ്, മാലൂര്‍കാവ്, കുമ്മണ്ണൂര്‍ നടയ്ക്കാംകുന്ന് ദേവീക്ഷേത്രം, ആനിക്കാട് ഭഗവതീക്ഷേത്രം, കാവില്‍ ഭഗവതീ ക്ഷേത്രം, വള്ളിയാങ്കാവ് ദേവീക്ഷേത്രം, പൂഞ്ഞാര്‍ നടയ്ക്കല്‍ ദേവീക്ഷേത്രം എന്നിവിടങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മീനഭരണി ദിവസത്തെ പ്രധാന ചടങ്ങുകളായ കുംഭകുടം അഭിഷേകം, കലംകരിക്കല്‍, തൂക്കം, ഗരുഡന് തൂക്കം എന്നിവ ക്ഷേത്രങ്ങളില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: