കൊച്ചി: ദേശീയപാതയിലും പ്രധാന സംസ്ഥാന പാതകളിലും ആധുനിക രീതിയിലുള്ള ബസ് ഷെല്‍റ്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്ക് രണ്ടാഴ്ചയ്ക്കുള്ളില്‍ തുടക്കമാകും. സെന്‍ട്രല്‍ വെയര്‍ ഹൗസിങ് കോര്‍പ്പറേഷന്റെ കോര്‍പ്പറേറ്റ് സാമൂഹ്യ ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായാണ് ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി 21 വെയിറ്റിങ് ഷെഡുകള്‍ സ്ഥാപിക്കുന്നത്.
കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മോട്ടോര്‍ വാഹന വകുപ്പ്, പോലീസ്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ബസ് ഷെല്റ്ററുകള്ക്കായി നിര്‍മിതി കേന്ദ്രം തയാറാക്കിയ രൂപരേഖക്ക് അംഗീകാരം നല്കി. നേരത്തെ നിശ്ചയിച്ച 21 കേന്ദ്രങ്ങളില്‍ ചില ഭേദഗതികള്‍ വരുത്തിയതായി കളക്ടര്‍ പറഞ്ഞു. മെട്രോ റെയില്‍ നിര്‍മാണം കണക്കിലെടുത്താണ് മാറ്റം. ആലുവ, പെരുമ്പാവൂര്‍, അങ്കമാലി, കോലഞ്ചേരി മേഖലകളില്‍ കൂടുതല്‍ വെയിറ്റിങ് ഷെഡുകള്‍ അനുവദിക്കണമെന്ന നിര്‍ദേശവും യോഗം പരിഗണിച്ചു. സെന്‍ട്രല്‍ വെയര്‍ ഹൗസിങ് കോര്പ്പറേഷന് റീജിയണല്‍ മാനേജര്‍ ആര്.എം. വിശ്വനാഥനും യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: