കൊല്ലം: കൊല്ലത്ത് നാലുവയസുകാരിക്ക് സൂര്യതാപമേറ്റു. കൊല്ലം ജില്ലയില്‍ തീരദേശ പ്രദേശമായ പള്ളിത്തോട്ടം സ്വദേശി അഷ്‌നി റെയ്‌നോള്‍ഡിനാണ് സൂര്യതാപമേറ്റത്. അംഗന്‍ വാടിയില്‍ പോകുന്നതിനിടെയാണ് കുട്ടിക്ക് മുഖത്ത് പൊള്ളലേറ്റത്. ഇതോടെ കൊല്ലത്ത് കഴിഞ്ഞ ദിവസങ്ങളിലായി സൂര്യതാപമേറ്റവരുടെ എണ്ണം ഏഴായി.
സംസ്ഥാനത്ത് ഇതിനകം കൊല്ലം,പത്തനംതിട്ട, പാലക്കാട്,കോട്ടയം,കോഴിക്കോട് ജില്ലകളിലായി പതിമൂന്നോളം പേര്‍ക്ക് സൂര്യതാപമേറ്റു.കൊല്ലത്താണ് ഏറ്റവും കൂടുതല്‍ സൂര്യതാപം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സംസ്ഥാനത്തെ ഏറ്റവും കൂടിയ താപനില ജില്ലയിലെ പുനലൂരില്‍ രേഖപ്പെടുത്തിയിരുന്നു.
സൂര്യതാപം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മരണത്തിനു പോലും കാരണമായേക്കാവുന്ന സൂര്യാഘാതത്തിനു സാധ്യതയുണ്ടെന്നും പകല്‍സമയം ചൂട് ഏല്‍ക്കുന്ന ജോലികളില്‍ നിന്ന് വിട്ട് നില്‍ക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു.
സൂര്യാതാപത്തെ തുടര്‍ന്ന് തുറസ്സായ സ്ഥങ്ങളില്‍ ജോലി ചെയ്യുന്നവരുടെ ജോലി സമയം രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയായി തൊഴില്‍ വകുപ്പ് കഴിഞ്ഞ ദിവസം ക്രമീകരിച്ചിരുന്നു. വെയില്‍ കഠിനമായ ഉച്ചസമയം വിശ്രമസമയമായാണ് ക്രമപ്പെടുത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: