വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ജനസമ്മതി അമ്പതുശതമാനത്തിലധികം വര്‍ധിച്ചതായി ഏറ്റവും പുതിയ സര്‍വെഫലം. എന്നാല്‍ മൂന്ന് നിര്‍ണായക വിഷയങ്ങളില്‍ അത് വളരെയധികം താഴ്ന്നു. തോക്ക് നിയന്ത്രണം, കുടിയേറ്റ നവീകരണവും അതിര്‍ത്തി സുരക്ഷയും പിന്നെ ബജറ്റും ഇങ്ങനെ മൂന്ന് വിഷയങ്ങളിലാണ് സര്‍വെയില്‍ താഴ്ന്ന നിലവാരം സൂചിപ്പിക്കുന്നത്.
സിഎന്‍എന്‍-ഒആര്‍സി തിങ്കളാഴ്ച പുറത്തുവിട്ട രാജ്യാന്തര സര്‍വെ ഫലത്തിലാണ് പ്രസിഡന്റെന്ന നിലയ്ക്ക് ഒബാമയുടെ പ്രവര്‍ത്തനത്തെ 57 ശതമാനം ആള്ക്കാര് പിന്തുണച്ച് അംഗീകരിച്ചത്. എന്നാല്‍ മേല്‍പ്പറഞ്ഞ മൂന്നു വിഷയങ്ങളില്‍ 47 ശതമാനം പേര് അദ്ദേഹത്തിന്റെ നയങ്ങളോട് വിയോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നു. പ്രസിഡന്റിനെ അംഗീകരിക്കുന്ന അനുപാതത്തില്‍ കഴിഞ്ഞ മാസത്തെക്കാള്‍ നാല് പോയിന്റ് അധികമാണ്. എന്നാല്‍ ഈ വര്‍ഷത്തെ ഏറ്റവും കൂടിയ പോയിന്റായ 55ന് താഴെയാണ് ഇക്കുറിയും വന്നിരിക്കുന്നത്. ജനുവരി പകുതിക്കാണ് ഇത്രയും അംഗീകാരം ഉണ്ടായത്. തോക്ക് സംഘര്‍ഷം നിയന്ത്രിക്കാന്‍ അദ്ദേഹം കോണ്‍ഗ്രസിനു മേല്‍ സമ്മര്‍ദം ചെലുത്തി നിയമനിര്‍മാണം നടത്തിയതില്‍ വെറും 45 ശതമാനം അമേരിക്കക്കാര്‍ മാത്രമേ യോജിപ്പ് പ്രകടിപ്പിച്ചിട്ടുള്ളൂ. 52 ശതമാനം പേരും ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചതായാണ് സര്‍വെ ഫലം. ജനുവരിയില്‍ ഇതിന് 46 പേരുടെ പിന്തുണ ലഭിച്ചപ്പോള്‍ 49 പേര് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
മറ്റൊരു പ്രധാന വിഷയമായ കുടിയേറ്റ നവീകരണം ഒബാമ കൈകാര്യം ചെയ്ത രീതിയോട് 44 ശതമാനം അമേരിക്കക്കാര്‍ യോജിച്ചു. എന്നാല്‍ പകുതിയോളം പേര് വിയോജിച്ചു. അടുത്ത സാമ്പത്തികവര്‍ഷത്തെ ബജറ്റ് നിശ്ചയിച്ച് വൈറ്റ് ഹൗസ് വെളിപ്പെടുത്തിയതിനെ 38 ശതമാനം പേര് മാത്രമേ അനുകൂലിച്ചുള്ളൂ. എന്നാല്‍ പത്തില്‍ ആറുപേരും ഫെഡറല്‍ കമ്മി ഒബാമ കൈകാര്യം ചെയ്ത രീതിയോട് വിയോജിച്ചതായി സര്‍വെ ഫലം പറയുന്നു. ഒമ്പത് കാര്യങ്ങളില്‍ നടത്തിയ സര്‍വെയില്‍ ഇതില്‍ മാത്രമാണ് പ്രസിഡന്റിന് ഏറ്റവും കുറച്ച് പോയിന്റ് ലഭിച്ചിരിക്കുന്നത്. വിദേശനയവും അക്രമികളോടും സ്വവര്ഗരതിക്കാരോടുമുള്ള പോലീസ് നയവും അദ്ദേഹത്തിന്റെ മികച്ച സംഭാവനകളായി വിലയിരുത്തിയിട്ടുണ്ട്.പുരുഷന്മാരോടുള്ള ഒബാമയുടെ സമീപനത്തെക്കുറിച്ച് സര്‍വെയില്‍ വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ല. എന്നാല്‍ മാര്‍ച്ച് മുതല്‍ സ്ത്രീകളോടുള്ള സമീപനം സംബന്ധിച്ച കാര്യത്തില്‍ പ്രസിഡന്റ് ഏഴ് പോയിന്റ് മറികടന്നു. രണ്ടാമതും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഒബാമയ്ക്ക് 51 ശതമാനം പിന്തുണ ലഭിക്കുന്നത് ചരിത്രവസ്തുതയാണെന്ന് സിഎന്‍എന്‍ പറയുന്നു.
രണ്ടാമതും അധികാരമേറ്റ് നാല് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ജോര്‍ജ് ഡബ്ല്യു, ബുഷ്, റൊണാള്‍ഡ് റീഗന്, റിച്ചാര്‍ഡ് നിക്സണ് എന്നിവര്‍ക്കെല്ലാം ഒബാമയെക്കാള്‍ ഒന്നോ രണ്ടോ മാര്‍ക്ക് കുറവാണ്. 1997 ഏപ്രിലില്‍ നടത്തിയ സര്‍വെയില്‍ 54 ശതമാനം പേരുടെ അംഗീകാരം നേടിയ ബില്‍ ക്ലിന്റണ് മാത്രമാണ് ഒബാമയെക്കാള്‍ മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: