പെരുമ്പാവൂര്‍: നഗരമധ്യത്തിലെ ഒരു പ്രധാനപ്പെട്ട വ്യാപാര സ്ഥാപനം തീപിടിത്തത്തില്‍ കത്തിയെരിഞ്ഞിട്ട് ഇന്നേക്ക് ഒരുമാസം പൂര്‍ത്തിയാകുന്നു. മാസം ഒന്ന് തികഞ്ഞിട്ടും ദുരൂഹത നിറഞ്ഞ സംഭവത്തെക്കുറിച്ച് യാതൊരു തുമ്പും ലഭിക്കാതെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇരുട്ടില്‍ തപ്പുന്നു. കഴിഞ്ഞ മാര്‍ച്ച് 11 ന് വെളുപ്പിന് 2.45 നാണ് മൂലന്‍സ് ഫാമിലിമാര്ട്ടെന്ന സ്ഥാപനത്തിന് തീപിടിത്തം സംഭവിക്കുന്ന വിവരം പുറത്തറിയുന്നത്. ആറോളം ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടല്ല അപകടകാരണമെന്ന് ഉദ്യോഗസ്ഥരെല്ലാം പറയുന്നുമുണ്ട്. സ്ഥാപന ഉടമയും. വ്യാപാരി വ്യവസായി സംഘടനാ നേതാക്കളും സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.
ഒന്നരവര്‍ഷം മുന്‍പ് പെരുമ്പാവൂര്‍ പാലക്കാട്ട് താഴത്തിന് സമീപം കൈതാരന്‍ ഗ്ലാസ് ഹൗസെന്ന സ്ഥാപനവും സമാനമായ രീതിയില്‍ അഗ്നിക്കിരയായിരുന്നു. അവിടെ അപകട കാരണം ഷോര്‍ട്ട് സര്ക്യൂട്ടായിരുന്നില്ല. കൈതാരന്‍ ഗ്ലാസ് ഹൗസിന് ആരോ മനഃപൂര്‍വ അപകടമുണ്ടാക്കിയതാണെന്ന് ഉടമ തന്നെ പറഞ്ഞിട്ടും അന്വേഷണ ഉദ്യോഗസ്ഥര്‍ ചെവിക്കൊണ്ടില്ലെന്നാണ് പറയുന്നത്. പെരുമ്പാവൂരിലെ രണ്ട് പ്രധാന റോഡുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനങ്ങള്‍ കത്തിനശിച്ചതിലെ ദുരൂഹതയെ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ചില സംഘടനകള്‍ ഉന്നയിച്ചിരുന്നു.
രണ്ട് സംഭവങ്ങളിലും അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഫോടകവസ്തുക്കളുടെ സാന്നിദ്ധ്യമുണ്ടോ എന്നും പരിശോധന നടത്തിയിരുന്നതാണ്. സംഭവത്തില്‍ അട്ടിമറിയുണ്ടെന്ന് പറയുമ്പോഴും ഇതിന്റെ യഥാര്‍ത്ഥ വസ്തുത ഇതുവരെയും ലഭ്യമാക്കാത്തതില്‍ ഇവിടത്തെ വ്യാപാരി സമൂഹവും ഭയത്തിലാണ്. പെരുമ്പാവൂരിനെ ചില രാഷ്ട്ര വിരുദ്ധ ശക്തികളുടെ കൈപ്പിടിലാക്കുന്നതിന് വേണ്ടി മറ്റു സമുദായങ്ങളുടെ സ്ഥാപനങ്ങള്‍ക്ക് നേരെ കടന്നാക്രമിക്കുകയാണെന്നും പൊതുജനങ്ങള്‍ പറയുന്നു. തീവ്രവാദ സംഘടനകളെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്ന നിരവധി സ്ഥാപനങ്ങളും ഇവിടെയുണ്ടെന്നും പറയുന്നു.
ഇത്തരത്തില്‍ ഒരു സംഭവം നടന്ന പെരുമ്പാവൂരില്‍ പല പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെയും പലതരം യോഗങ്ങള്‍ നടന്നിട്ടും പെരുമ്പാവൂരിനെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഈ സംഭവത്തെക്കുറിച്ച് ആരും ഒന്നും സംസാരിച്ചിട്ടില്ല. ഉഗ്രസ്ഫോടക വസ്തുക്കള്‍ നിര്‍മിക്കാനുപയോഗിക്കുന്ന അമോണിയം നൈട്രേറ്റ് അടങ്ങിയ ലോറി പിടികൂടിയതും ദിവസങ്ങള്‍ക്കുള്ളില്‍ ഇതേ ലോറി പോലീസ് കസ്റ്റഡിയില്‍ നിന്നും നഷ്ടപ്പെട്ടതും ഇതേ കാലയളവിലാണ്. പെരുമ്പാവൂര്‍ ശാന്തമാണെന്ന് വരുത്തിത്തീര്‍ക്കുവാന്‍ ചിലര്‍ ശ്രമിക്കുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ സാധാരണ ജനങ്ങളെ വീണ്ടും പരിഭ്രാന്തരാക്കുകയാണ്. എന്നാല്‍ അത്യാധുനിക സാങ്കേതിക വിദ്യകള്‍ നിലവിലുള്ള ഇക്കാലത്ത് ഇത്തരത്തിലൊരു സംഭവത്തില്‍ അധികൃതരുടെ നിസ്സംഗത അവസാനിപ്പിക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: