കൊട്ടാരക്കര: അയോധ്യയിലെ ശ്രീരാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള തടസങ്ങള്‍ മാറിക്കിട്ടുവാന്‍ ഇന്നുമുതല്‍ 33 ദിവസം നാടും നഗരവും ശ്രീരാമജപലഹരിയില് മുഴുകും. വിശ്വഹിന്ദുപരിഷത്തിന്റെയും സന്യാസിമാരുടെ നിയന്ത്രണത്തിലുള്ള മാര്‍ഗദര്‍ശക മണ്ഡലിന്റെയും നിര്‍ദേശപ്രകാരമാണ് ലോകവ്യാപകമായി ഇത്തരത്തില്‍ ഒരു യജ്ഞം നടക്കുന്നത്.
ഓരോ ഹൈന്ദവഭവനവും ക്ഷേത്രങ്ങളും ആശ്രമങ്ങളും തുടങ്ങി രാമഭക്തര്‍ ഒത്തുകൂടുന്ന എല്ലാ പ്രധാന കേന്ദ്രങ്ങളിലും ശ്രീരാമനാമജപയജ്ഞങ്ങള് നടക്കും. നേരത്തെ നടന്ന ഹനുമദ് ജാഗരണ യജ്ഞത്തിന്റെ വിജയമാണ് അലഹബാദ് ഹൈക്കോടതി വിധിയിലൂടെ കാണുന്നതെന്നും ജപയജ്ഞത്തിന്റെ ശക്തിയില്‍ ക്ഷേത്രനിര്‍മ്മാണ തടസങ്ങള്‍ മാറിക്കിട്ടുമെന്നും രാമഭക്തര്‍ വിശ്വസിക്കുന്നു.
അയോധ്യയിലെ എഴുപതേക്കര്‍ ഭൂമിയില്‍ മറ്റ് ചില കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്ന നിര്‍ദേശങ്ങളും ഈ നാമജപലഹരിയില് മുങ്ങുമെന്നാണ് വിശ്വാസം. ലോകമെങ്ങും ഇന്നുമുതല്‍ ഈ യജ്ഞത്തിന് തയാറെടുപ്പുകള്‍ പൂര്‍ത്തിയായി കഴിഞ്ഞു. വിശ്വഹിന്ദുപരിഷത്ത് പുനലൂര്‍ ജില്ലയുടെ ആഭിമുഖ്യത്തില്‍ 350 ക്ഷേത്രങ്ങളിലും പതിനായിരത്തിലധികം വീടുകളിലും നാമജപയജ്ഞത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ സെക്രട്ടറി പി.എം. രവികുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജില്ലാതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 6.30ന് വിഎച്ച്പി സംസ്ഥാന സംഘടനാ സെക്രട്ടറി എം.സി. വത്സന് മഹാഗണപതിക്ഷേത്രത്തില്‍ നിര്‍വഹിക്കും. പ്രധാന കേന്ദ്രങ്ങളിലെല്ലാം പതാകദിനം അചരിക്കും. വര്‍ഷപ്രതിപദയില്‍ തുടങ്ങി അക്ഷയതൃതീയ ദിവസം മന്ത്രജപം സമാപിക്കും. 108 മുത്തുകളുള്ള ജപമാലയില്‍ ഒരുഭക്തന് ഒരുദിനം 1104 തവണ ശ്രീരാം ജയരാം ജയജയരാം എന്ന താരകമന്ത്രം ഉരുക്കഴിക്കും. ഇത്തരത്തില്‍ 33 ദിവസം പൂര്‍ത്തിയാകുമ്പോള്‍ യജ്ഞത്തിന് സമാപനമാകും. ഇതിനായി ജില്ലാതലത്തില്‍ സജീഷ് അഞ്ചല്‍, വിജയചന്ദ്രന്‍, ശിവന്‍പിള്ള എന്നിവര്‍ കണ്‍വീനറായി പ്രത്യേക സമിതി പ്രവര്‍ത്തിക്കുന്നുണ്ട്. പത്രസമ്മേളനത്തില്‍ ശിവന്‍പിള്ള, വിജയചന്ദ്രന്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: