കോട്ടയം: യുവാവിനെ വിളിച്ചുവരുത്തി പണവും കാറും കവര്‍ന്ന കേസില്‍ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. പൊങ്ങന്തനം തകിടി തറയില്‍ രഞ്ജിനി(32) കൂട്ടാളി നിരണം കൊച്ചേരി എനാശേരി ചിറയില്‍ അഖില്വാസു(21) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. കറുകച്ചാലില്‍ ബിസിനസ് നടത്തുന്ന അഭിലാഷി(25)നെയാണ് കൊല്ലത്ത് വിളിച്ചുവരുത്തി മദ്യം നല്കി കാറും പണവും കവര്‍ന്നത്.
രഞ്ജിനിയുടെ തട്ടിപ്പിന് കൂടുതല്‍ യുവാക്കള്‍ ഇരയായിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. പന്ത്രണ്ടോളം സിംകാര്‍ഡുകളാണ് രഞ്ജിനിയുടെ ബാഗില്‍ നിന്നും പോലീസ് കണ്ടെടുത്തത്. നാഗമ്പടത്തു പാര്‍ക്കുചെയ്തിരുന്ന അഭിലാഷിന്റെ കാര്‍ കടത്തിക്കൊണ്ടുപോകുന്നതിനിടയിലാണ് അറസ്റ്റ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: