പിച്ചളയും സ്വര്‍ണവും കാഴ്ചയ്ക്ക് ഒരുപോലെ. പക്ഷേ പിച്ചളകൊണ്ടുണ്ടാക്കിയ പാത്രം സ്വര്‍ണം കൊണ്ടുണ്ടാക്കിയതിനേക്കാള് വളരെയധികം ശബ്ദം ഉണ്ടാക്കുന്നു. വിദ്യാര്‍ത്ഥികള്‍ മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ ശ്രമിക്കുകയോ പൊങ്ങച്ചം പറയുകയോ ചെയ്യരുത്. എപ്പോഴും മധുരമായി സംസാരിക്കുക, മൃദുവായി സംസാരിക്കുക, വിനയത്തോടെ സംസാരിക്കുക.
“എപ്പോഴും നിങ്ങള്‍ക്ക് സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ സാധിച്ചില്ലെന്ന് വരും, പക്ഷേ എപ്പോഴും ആദരവോടെ സംസാരിക്കാന്‍ സാധിക്കും.” എപ്പോഴും അന്തസ്സായി, ബഹുമാനപൂര്‍വം സംസാരിക്കുക ഒരു മാതൃകാ വിദ്യാര്‍ത്ഥിക്ക് യോഗ്യമായ രീതിയില്‍ പെരുമാറുക.
മനുഷ്യന്റെ മതി (മനസ്), ഗതി (ഭാഗ്യം), സ്ഥിതി, സംപത്തി (ധനം) എന്നിവ ഈശ്വരന്റെ വരദാനമാണ്. എങ്ങനെയാണ് മനുഷ്യന് ഈ വരങ്ങള്‍ ഉപയോഗിക്കേണ്ടത്? സമത്വം, ഐക്യം, സത്യനിഷ്ഠ, സ്നേഹം (സൗഹൃദം) എന്നീ ഗുണങ്ങളെ മാനവന് വളര്‍ത്തേണ്ടത് ഏറ്റവും പ്രധാനമാണ്. പക്ഷേ ഇന്ന് അവന് തന്റെ മതിയെ ദുര്മതിയാക്കി മാറ്റിയിരിക്കുന്നു. മതിയാണ് മനുഷ്യനെ നല്ലവനും ചീത്തയുമാക്കുന്നത്. മതിയുടെ അനുചിതമായ ഉപയോഗം മനുഷ്യനെ സ്വാര്ത്ഥമതിയാക്കുന്നു. എല്ലാ മതങ്ങളുടെയും ഉല്പ്പത്തിമതിയില് നിന്നാണ്. ലോകത്തിലെ എല്ലാ മതങ്ങളുടെയും പ്രഭവസ്ഥാനം മതിയാണ്.
– ശ്രീ സത്യസായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: