ന്യൂദല്‍ഹി: പശ്ചിമബംഗാള്‍ ധനകാര്യമന്ത്രി അമിത് മിത്രയെ കേന്ദ്ര ആസൂത്രണ കമ്മീഷന് ഓഫീസിന് പുറത്തുവെച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു. പശ്ചിമബംഗാള്‍ എസ്എഫ്ഐ നേതാവ് സുധീപ്തോ ഗുപ്ത പോലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് മന്ത്രിയെ കൈയ്യേറ്റം ചെയ്തത്.
ദല്‍ഹിയില്‍ ആസൂത്രണ കമ്മിഷന് യോഗത്തിന് മമത ബാനര്‍ജിക്കൊപ്പം എത്തിയതായിരുന്നു അമിത് മിത്ര. ഇതേസമയം സംഭവത്തില്‍ പ്രതിഷേധിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആസൂത്രണ കമ്മീഷന് ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് അലുവാലിയ അടക്കമുള്ളവരോട് മമത രോഷം പ്രകടിപ്പിച്ചു.
എസ്.എഫ്.ഐ. പ്രവര്‍ത്തകരെ തെമ്മാടികളെന്ന് വിശേഷിപ്പിച്ച മമത ജീര്‍ണിച്ച രാഷ്ട്രീയത്തിന്റെ ഉദാഹരണമാണെിതെന്ന് പറഞ്ഞു. ഇരുമ്പു ദണ്ഡുമായി എത്തിയ സിപിഎം എസ്എഫ്ഐ പ്രവര്‍ത്തകര്‍ തന്നെയും ആക്രമിക്കാന്‍ ശ്രമിച്ചെന്ന് മമത പത്രസമ്മേളനത്തില്‍ ആരോപിച്ചു.
കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് സുധീപ്തോ ഗുപ്ത പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് സുധീപ്തോ ഗുപ്ത കൊല്ലപ്പെട്ടതെന്നാണ് ആരോപണം. കോളേജ് യൂണിയന് തെരഞ്ഞെടുപ്പിന് ശേഷമുള്ള റാലിക്കിടെ സുധീപ്തോ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സ്റ്റേഷനിലേക്ക് കൊണ്ടുപോകുംവഴി വാനില്‍വെച്ച് സുധീപിനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതാണ് മരണകാരണമെന്ന് കൂടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. എന്നാല്‍ സുദീപ്തോ ഗുപ്തയുടെ മരണം പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്നല്ല മറിച്ച് അപകട മരണമാണെന്ന് മമത നേരത്തെ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: