ന്യൂദല്‍ഹി: മണിപ്പൂരിലെ വ്യാജ ഏറ്റുമുട്ടലുകളുമായി ബന്ധപ്പെട്ട കേന്ദ്ര നിലപാടിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം.
പണം നല്കി ഇത്തരം കൊലപാതകങ്ങള്‍ ഒതുക്കാമെന്ന കരുതരുതെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് പറഞ്ഞു.
വ്യാജ ഏറ്റുമുട്ടലുകള്‍ നടക്കുമ്പോള്‍ കോടതിയില്‍ ഇരിക്കുന്നത് അര്‍ത്ഥ രഹിതമാണെന്നും വ്യജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ എണ്ണം കുറഞ്ഞുവെന്ന വാദവുമായി ഇനി വരരുതെന്നും കോടതി വിമര്‍ശിച്ചു.
മണിപ്പൂരിലെ വ്യാജ ഏറ്റുമുട്ടല്‍ കേസുകളെ കുറിച്ച് പഠിച്ച സന്തോഷ് ഹെഗ്ഡെ കമ്മിറ്റി റിപ്പോര്‍ട്ട് ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ട് കോടതിയിക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി ആവശ്യപ്പെടുമെന്നും കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: