പള്ളുരുത്തി: കൊച്ചിയിലെ ഏറ്റവും വലിയ ഗതാഗത പാതകളിലൊന്നായ കുണ്ടന്നൂര്‍ പാലത്തിലെ ഗതാഗത സ്തംഭനം ജനത്തിനു ദുരിതമാകുന്നു. നിര്‍മ്മാണസമയത്തെ അപാകത കൊണ്ട് പാലത്തിലെ ടാര്‍ ബര്‍ജ് ചെയ്തതാണ് ജനത്തെ വര്‍ഷങ്ങളോളം വലച്ചത്. ഇതിനുപരിഹാരം കാണണമെന്ന ജനത്തിന്റെ മുറവിളിക്കൊടുവില്‍ കുന്നത്തൂര്‍ പാലവും അനുബന്ധ റോഡുകളും റീടാര്‍ ചെയ്യുവാന്‍ തുടങ്ങിയിട്ട് 41 ദിവസം പിന്നിടുന്നു. ഒരുമാസത്തിനുള്ളില്‍ പണി പൂര്‍ത്തീകരിക്കുമെന്നാണ് അധികൃതര്‍ പറഞ്ഞിരുന്നത്. സിറ്റിയുമായി ബന്ധപ്പെടാതെ തന്നെ എന്‍എച്ചില്‍ എത്താനും തുറമുഖവുമായി ബന്ധപ്പെടാനുമുള്ള എളുപ്പമാര്‍ഗ്ഗമാണ് ഇത്. 30 കിലോമീറ്റര്‍ ബന്ധപ്പെടുന്ന വാഹനങ്ങളും ഈ വഴിയാണ് പ്രധാനമായും തെരഞ്ഞെടുത്തിരിക്കുന്നത്. 30 കിലോമീറ്റര്‍ ലാഭമാണ് ഈ വഴിയിലൂടെ സഞ്ചരിച്ചാല്‍ പടിഞ്ഞാറന്‍ കൊച്ചിക്കാര്‍ക്ക് ലഭിക്കുന്നത്.
പാലത്തിലെ അറ്റകുറ്റപ്പണിമൂലം പള്ളുരുത്തി, ഇടക്കൊച്ചി, അരൂര്‍, കുമ്പളം,വൈറ്റില, തേവര, നേവല്‍ബേസ് എന്നിവിടങ്ങളില്‍ ഗതാഗതക്കുരുക്ക് ഏറി ചെറുവാഹനങ്ങളെ ഇതുവഴി കടത്തിവിടുന്നുണ്ടെങ്കിലും കോണ്‍ക്രീറ്റ് പാലത്തിലെ ടാര്‍ നീക്കം ചെയ്തിരിക്കുന്നു. പാലത്തിലെ സ്പാനറുകള്‍ തമ്മില്‍ ചേരുന്നിടത്തെ എക്സ്പാന്റ് ജോയിന്റുകള്‍ അരയിടത്തോളം ഉയര്‍ന്ന് നില്‍ക്കുകയാണ്. ഇതിലൂടെയുള്ള വാഹനയാത്ര ശരിക്കും ദുഷ്ക്കരമായി.
ഇരുചക്രവാഹനയാത്രക്കാരുടെ നടുവൊടിയുന്നത് പതിവ് സംഭവമാണ്. ജോലികള്‍ ഇഴഞ്ഞു നീങ്ങുന്നത് സംബന്ധിച്ചും പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പറയുന്നത് ഇങ്ങനെയാണ്. സങ്കീര്‍ണ്ണമായ മാസ്ക്കിറ്റ് ആസ് ഫാള്ഡ് എന്ന ജോലിയാണ് ഇവിടെ നടക്കുന്നത്. യന്ത്രസഹായമില്ലാതെ തീര്‍ത്തും മനുഷ്യപ്രയത്നത്തോടെ മാത്രമേ ഇത് ചെയ്യുവാന്‍ കഴിയൂ. കേരളത്തില്‍ ഈ ജോലി ചെയ്യാന്‍ ആളില്ല. ജോലിയില്‍ വിദഗ്ധരായ തമിഴ്നാട്ടുകാരാണ് ഇതുചെയ്യുന്നത്. വിരലിലെണ്ണാവുന്ന തൊഴിലാളികളെ വെച്ച് ഈ പണി സമയബന്ധിതമായി പൂര്‍ത്തിയാക്കുവാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു.
എട്ടു മണിക്കൂറില്‍ കൂടുതല്‍ ഈ കുക്കറുകള്‍ പ്രവര്‍ത്തിപ്പിക്കരുതെന്ന് നിര്‍ദ്ദേശമുണ്ട്. പലദിവസങ്ങളിലും 12 മണിക്കൂര്‍ വരെ പ്രവര്‍ത്തിപ്പിക്കേണ്ടി വരുന്നു. മസ്ക്കിറ്റ് ആസ്ഫാള്ഡിനുശേഷം അതിനുമീതെ ടാറിംഗ് നടത്തും. ഈ രീതിയില്‍ തന്നെ ജോലികള്‍ തുടരണമെന്ന് നാഷണല്‍ ഹൈവേ അധികൃതര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. മറ്റേതെങ്കിലും രീതിയില്‍ ജോലി നടത്തുവാന്‍ അധികൃതര്‍ ശ്രമിച്ചുവെങ്കിലും ഈ രീതിയില്‍ തന്നെ ജോലികള്‍ തുടരണമെന്ന നാഷണല്‍ ഹൈവേ അതോറിറ്റിയുടെ കര്‍ശന നിര്‍ദ്ദേശമാണ് ജോലികള്‍ ഈ നിലയ്ക്ക് തുടരാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: