ആലുവ: മരട് അനീഷിന്റെ നേതൃത്വത്തില്‍ ആലുവയിലേക്ക് കൊണ്ടുവന്ന സ്പിരിറ്റ് ആര്‍ക്കുവേണ്ടിയായിരുന്നുവെന്ന് സംബന്ധിച്ച അന്വേഷണം നീളുന്നതില്നിന്നും അന്വേഷണ ഉദ്യോഗസ്ഥരെ വിലക്കാന്‍ നീക്കം. ആലുവ-അങ്കമാലി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചില പ്രമുഖ ബാറുകളിലേക്ക് സെക്കന്റ്സ് മദ്യമുണ്ടാക്കുന്നതിനാണ് ഇത് കൊണ്ടുവന്നത്. മരട് അനീഷിനെ ചോദ്യം ചെയ്തതില്‍നിന്നും ചില സൂചനകള്‍ ലഭിച്ചുവെങ്കിലും കൂടുതല്‍ അന്വേഷണം വ്യാപിപ്പിക്കാതിരിക്കുന്നതിനാണ് ഇപ്പോള്‍ നീക്കം നടന്നുവരുന്നത്.
മരട് അനീഷില്‍നിന്നും ഈ ഇടപാടുമായി ബന്ധപ്പെട്ട കൂടുതല്‍ പേരെക്കുറിച്ച് വിവരം ലഭിച്ചുവെങ്കിലും പലരേയും പ്രതിപ്പട്ടികയിലുള്പ്പെടുത്തുവാന് പോലും തയ്യാറാവുന്നില്ല. ഈ കേസില്‍ ഇനിയും പിടിയിലാകാനുള്ള ആലുവ തോട്ടയ്ക്കാട്ടുകര സ്വദേശി സാംലോസനെ കീഴടങ്ങുന്നതിന് പ്രേരിപ്പിക്കാമെന്നാണ് സ്പിരിറ്റ് ലോബി വെളിപ്പെടുത്തിയിട്ടുള്ളത്.
അന്വേഷണം കൂടുതല്‍ വ്യാപിപ്പിക്കാതെ സാംലോസനെക്കൂടി ഉള്‍പ്പെടുത്തി അവസാനിപ്പിക്കണമെന്നതാണ് ആവശ്യം. ഉന്നത ഇടപെടലുകള്‍ നടക്കുന്നതിനാല്‍ ഉദ്യോഗസ്ഥര്‍ക്കും അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: