വൈക്കം: വൈക്കം താലൂക്കിന്റെ ഭൂമിശാസ്ത്രഘടനയെ തകിടം മറിക്കുന്ന വിഭവചൂഷണം അടിയന്തിരമായി തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ബിജെപി കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറി പി.ജി.ബിജുകുമാര്‍ ആവശ്യപ്പെട്ടു. ഇഷ്ടിക, കരിങ്കല്‍, മണ്ണ്, കുഴിമണല് എന്നിവ എല്ലാ നിയമങ്ങളും ലംഘിച്ച് കടത്തിക്കൊണ്ട് പോകുന്നതിനു പിന്നില്‍ താലൂക്കിലെ റവന്യൂ-പോലീസ് അധികൃതരുടെയും ചില രാഷ്ട്രീയ നേതാക്കളുടെയും ഒത്താശയോടെയാണ്. മാഫിയാസംഘങ്ങളുടെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ഇടയിലെ ദല്ലാളന്മാരായി റവന്യൂ ഉദ്യോഗസ്ഥര്‍ മാറിയിരിക്കുകയാണെന്നും ബിജുകുമാര്‍ ആരോപിച്ചു. അനിയന്ത്രിതമായ മണ്ണെടുപ്പും കരമണല്‍ ഖനനവും ഇഷ്ടികനിര്‍മ്മാണവും മൂലം ഈ പ്രദേശത്ത് ഉണ്ടായിട്ടുള്ള പാരിസ്ഥിതിക ആഘാതത്തെക്കുറിച്ചുപഠിക്കുവാന് ശാസ്ത്രസംഘത്തെ നിയോഗിക്കണമെന്നും ബിജുകുമാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: