കൊല്ലം: ഏവിയേഷന്‍ സ്പോര്‍ട്സ് സിറ്റി ന്യൂദല്‍ഹിയും അഡ്വഞ്ചര്‍ സ്പോര്‍ട്സ് ഇന്ത്യയും ചേര്‍ന്ന് നാളെ മുതല്‍ 25 വരെ നഗരത്തില്‍ നാഷണല്‍ അഡ്വഞ്ചര്‍ എക്സ്പോ നടത്തും.
ഒഴുകി നടക്കുന്ന അക്വ സോബറിംഗ് ബാള്‍, രണ്ടറ്റത്തും പിടിപ്പിച്ച പങ്കായം ഉപയോഗിച്ച് തുഴയുന്ന കയാകിംഗ്, കാല്കൊണ്ട് വഞ്ചിതുഴയുന്ന കനോയിംഗ്, തോണി സല്ലാപത്തിന് പകിട്ട് നല്കുന്ന കൊറാക്കല്, വാഴപ്പഴത്തിന്റെ ആകൃതിയിലുള്ള വള്ളത്തില്‍ ജലവിതാനത്തിലൂടെ തെന്നി നീങ്ങി ബനാന റൈഡ്, ജലത്തില്‍ വേഗതയുടെ കാഴ്ച നല്കുന്ന അക്വസെയിലിംഗ് തുടങ്ങിയ ജലകേളികള്‍ എക്സ്പോയുടെ ഭാഗമാണെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ആകാശത്ത് ചുറ്റിക്കറങ്ങാന്‍ ഹെലികോപ്റ്റര്‍, സാഹസിക പറക്കലിന് വഴിയൊരുക്കി മൈക്രോ ലൈറ്റ് എയര്‍ക്രാഫ്റ്റ്, ഹോട്ട് എയര്‍ ബലൂണ്‍, ലാന്റ് സോബറിംഗ് ബാള്‍, ബംഗി ട്രാന്സ്പ്ലിംഗ്, ഫ്ലൈയിംഗ് ഫോക്സ്, വാള് ക്ലൈബിംഗ്, വാലി ക്രോസിംഗ്, റഷ്യന്‍ ലാഡര്‍, ആര്.ആര്. ബ്രിഡ്ജ്, ട്രസ്റ്റ് ഫാള്‍, സ്പൈജര് നെറ്റ്, റാപ്പ്ലിംഗ്, ജുമ്മര്‍ ക്ലൈബിംഗ്, മള്‍ട്ടിവൈന്‍, എര്‍ത്ത് ക്വിക്ക് വാക്ക് തുടങ്ങി 27 ഇനങ്ങളുമായാണ് അഡ്വഞ്ചര്‍ എക്സ്പോ വിസ്മയം തീര്‍ക്കുന്നത്.
നാളെ വൈകിട്ട് ആറിന് ആശ്രാമം ഗസ്തൗസ് കോമ്പൗണ്ടില്‍ മന്ത്രി കെ. ബാബു എക്സ്പോ ഉദ്ഘാടനം ചെയ്യും. എംപിമാരായ എന്‍. പീതാംബരകുറുപ്പ്, കെ.എന്‍. ബാലഗോപാല്‍, എംഎല്‍എമാരായ പി.കെ. ഗുരുദാസന്, എ.എ. അസീസ്, മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ലാ കളക്ടര്‍ പി.ജി. തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്. ജയമോഹന് തുടങ്ങിയവര്‍ പങ്കെടുക്കും.
പത്രസമ്മേളനത്തില്‍ ഡി. ഗീതാകൃഷ്ണന്‍, എച്ച്. അന്‍വര്‍സേട്ട്, എം.എസ്. സിദ്ദിഖ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: