പിരിവ് എന്നതിനെ മുന്‍നിര്‍ത്തിയുള്ളതാണ് ഐക്യം എന്നത്. ആര് ഏതിനെ വിട്ടുപിരിഞ്ഞിരിക്കുന്നു? ഏതിനോടാണ് കൂടിച്ചേരേണ്ടത്? നമ്മള് തന്നെ ഏതോ ഒന്നുമായി ചേരുവാന്‍ ആഗ്രഹിക്കുന്നു. ആ ഒന്ന് നമുക്കറിയില്ല. നാം ഉള്ളത് – നമ്മുടെ നിലനില്‍പ്പ് – നമുക്കറിയില്ല.
ഞാനുണ്ടെന്ന് നമുക്കറയാം. ഞാനുണ്ടെന്നത് അറിഞ്ഞുകൊണ്ടേയിരിക്കുന്നു. ആ ഞാന്‍ എന്നത് ആര്? എന്ത്? എന്നറിഞ്ഞ് അതായി വര്‍ത്തിച്ചാല്‍ മാത്രം മതി. ഐക്യമാവാനാഗ്രഹിച്ച മഹാവസ്തു ഞാനെന്നതിന്റെ യഥാര്‍ത്ഥസ്വരൂപം തന്നെയാണ് എന്ന ബോധം ഉറയ്ക്കണം. നാം ഏതൊന്നിനെ വിട്ടുപിരിയുന്നില്ലയോ അതിനോട് ഐക്യപ്പെടാനെന്തുണ്ട്? ഏതില്നിന്നോ പിരിഞ്ഞിരിക്കുന്നതായി കരുതുന്നതാര്? എന്നോ നോക്കുന്നതാണ് യോഗരഹസ്യം.
– രമണമഹര്‍ഷി
പ്രതികരിക്കാൻ ഇവിടെ എഴുതുക: