പെരുമ്പാവൂര്‍: സ്ത്രീ സുരക്ഷിതത്വം സ്ത്രീകളുടെ കൈയില്തന്നെയെന്ന് ജന്മഭൂമി എഡിറ്റര്‍ ലീലാമേനോന്. മേതല മുട്ടത്തുമുഗള് ടാഗോര്‍ സ്മാരക വായനശാലയുടെയും കല്ലില്‍ വായനശാലയുടെയും വിവേകാനന്ദ പഠനകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ വിവേകാനന്ദജയന്തി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ലീലാമേനോന്.
നമ്മുടെ നാട്ടില്‍ പെണ്‍കുട്ടികള്‍ ഗര്ഭപാത്രത്തില്പ്പോലും സുരക്ഷിതരല്ല. ഗാര്‍ഹികപീഡനം കേരളത്തില്‍ കൂടിവരികയാണ്. സ്ത്രീ-പുരുഷ സമത്വം നാടിനാവശ്യമാണ്. നമ്മുടെ വീടുകളില്‍ കുട്ടികളോടൊപ്പം ഇരുന്ന് നാമം ജപിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും സാഹചര്യമൊരുക്കണമെന്നും ലീലാമേനോന് ഓര്‍മ്മിപ്പിച്ചു.
സ്ത്രീ ശാക്തീകരണം എന്ന വിഷയത്തില്‍ നടന്ന ക്ലാസില്‍ നിരവധി അമ്മമാര്‍ പങ്കെടുത്തു. വാര്‍ഡ് മെമ്പര്‍ പി.വി.ചന്ദ്രന് അധ്യക്ഷത വഹിച്ച ജയന്തി ആഘോഷം സാജുപോള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുന്‍ ജില്ലാ ജഡ്ജി ടി.വി.മാത്യൂസ് മുഖ്യപ്രഭാഷണം നടത്തി. വായനശാല സെക്രട്ടറി വിജയന്, വിവേകാനന്ദസമിതി സഹസംയോജക് അനീഷ്, എം.കെ.ഗോപി, സി.ഇ.ശിവന്, കെ.വി.ഗോവിന്ദമാരാര്‍, ഫാദര്‍ ടോണി, എം.കെ.കര്‍ത്താ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: