തിരുവഞ്ചൂര്‍: സ്വാമി വിവേകാനന്ദന്റെ 150-ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി യുവമോര്‍ച്ച തിരുവഞ്ചൂര്‍ യൂണീറ്റ് പോളച്ചിറ കവലയില്‍ നിര്‍മ്മിച്ച വെയിറ്റിംഗ് ഷെഡ്ഡ് യുവമോര്‍ച്ച ജില്ലാ സെക്രട്ടറി അനൂപ് പയ്യപ്പാടി ഉദ്ഘാടനം ചെയ്തു. ബിജെപി പുതുപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് നീറിക്കാട് കൃഷ്ണകുമാര്‍, ജില്ലാ കമ്മറ്റിയംഗം സുനില്‍ കുമാര്‍ കീരനാട്ട്, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പി.എസ്.ചന്ദ്രചൂഢന്, ജനറല്‍ സെക്രട്ടറി സി.ആര്.സന്തോഷ്, സെക്രട്ടറി പ്രസാദ് കുന്നുംപുറം, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അനുമോന് പൗലോസ്, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് മോട്ടി വലിയവീട്ടില്‍, ജനറല്‍ സെക്രട്ടറി മനുഷാജി, അഭിജേഷ് കെ.ആര്, എസ്.ഹരികുമാര്‍, കെ.എസ്.ഹരികൃഷ്ണന്, പി.എം.പ്രതീഷ്, ഋഷികുമാര്‍, ശ്രീക്കുട്ടന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: