മരട്: പാര്‍ട്ടി വിലക്കിയ ആളെ ഡിവൈഎഫ് യുടെ സംഗമത്തില്‍ പങ്കെടുപ്പിക്കുന്നതിനെ ചൊല്ലി പനങ്ങാട് സിപിഎം വിഭാഗീയത വീണ്ടും മറ നീക്കുന്നു. പാര്‍ട്ടി പുറത്താക്കിയ മുന്‍ ദേശാഭിമാനി ജീവനക്കാരനെ ചൊല്ലിയാണ് ഗ്രൂപ്പ്പോര് മുറുകിയിരിക്കുന്നത്. ഡിവൈഎഫ്ഐ സമ്മേളനങ്ങളുടെ ഭാഗമായി പനങ്ങാട് സുഹൃത് സംഘഗമം സംഘടിപ്പിക്കുന്നുണ്ട്. പാര്‍ട്ടി അച്ചടക്കനടപടിക്കു വിധേയനായ വി.ഒ. ജോണിയെ മുഖ്യസംഘാടകരില്‍ ഒരാളാക്കി പരിപാടിയില്‍ ഉള്‍പ്പെടുത്തിയതിനെ ചൊല്ലിയാണ് പ്രാദേശിക ഘടകത്തില്‍ ഗ്രൂപ്പു പോര് വീണ്ടും മുറുകിയിരിക്കുന്നത്.
പാര്‍ട്ടിയുടെ അച്ചടക്ക നടപടിക്കു വിധേയനായ ആളെ ഡിവൈഎഫ്ഐ പരിപാടിയിലേക്ക് ക്ഷണിച്ചതിനെതിരെ ഒരു വിഭാഗം സിപിഎം ജില്ലാഘടകത്തെ പരാതി അറിയിക്കുകയായിരുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വിധേയനായ ആളാണ് ജോണി എന്നാണ് ഇയാള്‍ക്കെതിരെയുള്ള ആക്ഷേപം. കൂടാതെ തണല്‍ എന്ന പേരില്‍ സംഘടന രൂപീകരിച്ച് സമാന്തരപ്രവര്‍ത്തനം നടത്തിവരുന്നതായും എതിര്‍വിഭാഗം ആരോപിക്കുന്നു. ഇതിനു പുറമെയാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് വിഭാഗീയ പ്രവര്‍ത്തനം നടത്തിയെന്ന ആക്ഷേപം. എന്നാല്‍ വി.ഒ ജോണിയെ പുറത്താക്കിയത് പാര്‍ട്ടിയില്‍ നിന്നാണെന്നും ഡിവൈഎഫ്ഐ യുമായി സഹകരിപ്പിക്കുന്നതില്‍ വിലക്കില്ലെന്നുമാണ് മറു വിഭാഗം വാദിക്കുന്നത്. ഇക്കാര്യം അവര്‍ ജില്ലാ നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. ജോണി ജനങ്ങളുടെ ഇടയില്‍ അംഗീകാരമുള്ള ആളാണെന്നും അവര്‍ വാദിച്ചു.
പാര്‍ട്ടിയില്‍ അച്ചടക്ക നടപടിക്ക് വിധേയനായെന്നത് ഡിവൈഎഫ്ഐയുമായി സഹകരിക്കുന്നതിന് തടസ്സമില്ലെന്ന് ജില്ലാ നേതൃത്വം വിധിച്ചു. ഇതോടെ വിഭാഗീയതക്ക് താത്കാലിക വിരാമമായിരിക്കുകയാണ്. എങ്കിലും ഡിവൈഎഫ്ഐ പ്രാദേശിക നേതൃത്വത്തോട് പൂര്‍ണ്ണമായും സഹകരിക്കില്ലെന്ന നിലപാടാണ് എതിര് ചേരിയുടെതെന്നാണ് പുറത്തു വരുന്ന സൂചനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: