കൊച്ചി: സ്വദേശി ശാസ്ത്ര പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ശാസ്ത്ര പ്രതിഭാ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. രണ്ട് ദിവസമായി കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടന്ന സയന്‍സ് ക്യാമ്പില്‍നിന്നും ആറ് മുതല്‍ 12 വരെ ക്ലാസുകളിലെ 13 വിദ്യാര്‍ത്ഥികളെയാണ് ശാസ്ത്ര പ്രതിഭകളായി തെരഞ്ഞെടുത്തത്.
ആറാംക്ലാസ്: സമില്‍ കെ.പി (ജിഎംയുപിഎസ്, കാപ്പ്, മലപ്പുറം), തരുണ്‍ വികാസ് (ഭവന്‍സ് വിദ്യാമന്ദിര്‍, എളമക്കര). ഏഴാംക്ലാസ്: ഗായത്രി സന്ദീപ് (ചിന്മയ വിദ്യാലയ, കോലഴി, തൃശൂര്‍), ഗൗരി പ്രശാന്ത് (ഭവന്‍സ് വിദ്യാമന്ദിര്‍, എരൂര്‍). എട്ടാംക്ലാസ്: മാത്യൂസ് ബോബന് (വില്ലേജ് ഇന്റര്‍നാഷണല്‍ സ്കൂള്‍, കുമാരമംഗലം, ഇടുക്കി), ഉണ്ണികൃഷ്ണന് പി.വി (ചിന്മയ വിദ്യാലയ, തൃപ്പൂണിത്തുറ). ഒമ്പതാംക്ലാസ്: ആരോമല്‍ സുബി സ്റ്റീഫന്‍ (എല്എസ്എന്ജി എച്ച്എസ്എസ്, ഒറ്റപ്പാലം), രാം ഗണേശ് (ചിന്മയ വിദ്യാലയ, തൃപ്പൂണിത്തുറ). പത്താംക്ലാസ്: ആദിത്യ ജയകുമാര്‍ (ശ്രീനാരായണ പബ്ലിക് സ്കൂള്‍, മുള്ളുവില, കൊല്ലം), ചാള്‍സ് ലോനപ്പന്.യു (കെവി ഐഎന്‍എസ്, ദ്രോണാചാര്യ, എറണാകുളം). പതിനൊന്നാംക്ലാസ്: അരുണ്‍.എസ് (ഭവന്‍സ് വിദ്യാമന്ദിര്‍, എരൂര്‍), സംപ്രീത് ശ്രീശന് (സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ എച്ച്എസ്എസ്, കണ്ണൂര്‍). പന്ത്രണ്ടാംക്ലാസ്: ജെമിന് പി.ജയിംസ് (കണ്ണാടി ഹയര്‍ സെക്കന്ററി സ്കൂള്‍, പാലക്കാട്).
സമാപനച്ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ഡോ. ജി.മാധവന് നായര്‍ ഫലകവും ക്യാഷ് അവാര്‍ഡും വിജയികള്‍ക്ക് സമ്മാനിച്ചു. സ്വദേശി ശാസ്രത പ്രസ്ഥാനം സംസ്ഥാന പ്രസിഡന്റ് പ്രൊഫ. വി.പി.എന്‍.നമ്പൂതിരി, സെക്രട്ടറി ഡോ. എന്‍.ജി.കെ.പിള്ള, വിജ്ഞാനഭാരതി സെക്രട്ടറി ജനറല്‍ എ.ജയകുമാര്‍, ശാസ്ത്ര പ്രതിഭാ മത്സരം വര്‍ക്കിംഗ് ചെയര്മാന് ഡോ. കെ.ഗിരീഷ് കുമാര്‍, കണ്‍വീനര്‍ ഡോ. രമാലക്ഷ്മി പൊതുവാള്, ആര്‍ക്കിടെക്ട് കെ.ദാമോദരന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: