തുരുത്തി: പ്രതിഷ്ഠാവാര്‍ഷിക മഹോത്സവത്തിന്റെ ഭാഗമായി പുതുമന മഹാഗണപതി ദേവസ്ഥാനത്ത് 10, 11, 12 തീയിതികളില് സഹസ്ര കലശം നടക്കും. 10ന് ശുദ്ധിക്രിയകള്‍, ലക്ഷാര്‍ച്ചന എന്നിവ നടക്കും. 11ന് പരികലശപൂജ, സഹസ്രകലശപൂജ എന്നിവയാണ് പ്രധാന ചടങ്ങുകള്‍. വൈകിട്ട് 6ന് അധിവാസഹോമം, കലശാധിവാസം എന്നിവ നടക്കും. 12ന് രാവിലെ 7ന് ആരംഭിക്കുന്ന സഹസ്രകലശാഭിഷേകം ബ്രഹ്മകലശാഭിഷേകത്തോടെ ഉച്ചയ്ക്ക് 1ന് പൂര്‍ത്തിയാകും. വൈകിട്ട് 1008 നാളികേരമുടയ്ക്കല്‍, വിശേഷദീപാരാധന, അത്താഴപ്പൂജ എന്നിവ നടക്കും. കര്‍മ്മങ്ങള്‍ക്ക് പുതുമന മഹേശ്വരന് നമ്പൂതിരി, പുതുമന ഈശ്വര്ദേവ് എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: