തിരുവനന്തപുരം: 91 വയസ്സ് പൂര്‍ത്തിയാക്കിയ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയെ എന്‍എംസി ഗ്രൂപ്പ് ആദരിച്ചു. എന്‍എംസി ഗ്രൂപ്പ് ഏറ്റെടുത്ത എസ്യുടി ഹോസ്പിറ്റലിന്റെ മുഖ്യരക്ഷാധികാരിയായ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയെ നിശ്ചയിച്ചുകൊണ്ട് നടത്തിയ ചടങ്ങിലാണ് അദ്ദേഹത്തെ ആദരിച്ചത്. ചടങ്ങില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്രവീന്ദ്രന്, ബിജെപി നേതാവ് ഒ.രാജഗോപാല്‍, ഹിന്ദുഐക്യവേദി ജനറല്‍സെക്രട്ടറി കുമ്മനം രാജശേഖരന്, കാവാലം ശ്രീകുമാര്‍, പ്രിന്‍സ് മാര്‍ത്താണ്ഡവര്‍മ്മ, നഫീസാബീവി, ഡോ.അലക്സാണ്ടര്‍, ജോസ് ആലുക്കാസ്, ഡോ.രാജ്മോഹന്‍ എന്നിവര്‍ സംബന്ധിച്ചു. കേരളം നിക്ഷേപകസൗഹൃദ സംസ്ഥാനമാണെന്നും ആരോഗ്യമേഖലയില്‍ നിക്ഷപം നടത്തിയ ഡോ. ബി ആര് ഷെട്ടിയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്നും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. ഇതോടനുബന്ധിച്ച് നിര്‍ധന രോഗികള്‍ക്കുള്ള വിവിധ ചികിത്സാ പദ്ധതികളും ട്രാഫിക് പോലീസുകാര്‍ക്കുള്ള റിഫ്ലക്ടര്‍, റെയിന്‍കോട്ട് എന്നിവയുടെ വിതരണോത്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു.
ആരോഗ്യമേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന പ്രവര്‍ത്തനങ്ങളോടൊപ്പം സ്വകാര്യമേഖലയില്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളും സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയില്‍ പുരോഗതി ഉണ്ടാക്കാന്‍ സഹായിക്കുമെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ അഭിപ്രായപ്പെട്ടു.രക്ഷാധികാരിയായി നിശ്ചയിച്ചുകൊണ്ടുള്ള ഫലകം എന്‍എംസി ഗ്രൂപ്പ് ചെയര്മാന് ബി.ആര്.ഷെട്ടി ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് കൈമാറി. എന്‍എംസി ഗ്രൂപ്പ് ഇന്ത്യ സിഇഒ സുധാകര്‍ ജയറാം ആമുഖപ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: