കൊച്ചി: ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളില്‍ ഇന്ത്യന്‍ കമ്പനി നിയമം 2012 പ്രകാരം സ്വതന്ത്ര ഡയറക്ടര്‍മാരായി നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നതിനുള്ള യോഗ്യതകളിലൊന്നായ മാസ്റ്റര്‍ ക്ലാസ് ഫോര്‍ ഡയറക്ടേഴ്സ് ത്രിദിന പരിശീലനം ഏപ്രില്‍ 5 മുതല്‍ 7 വരെ കൊച്ചിയിലും മേയ് 17 മുതല്‍ 19 വരെ കോഴിക്കോടും നടക്കും. ന്യൂഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍ എന്നീ നഗരങ്ങള്‍ക്കൊപ്പമാണ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡയറക്ടേഴ്സ് കേരളത്തിലും പ്രസ്തുത പരിശീലനം സംഘടിപ്പിക്കുന്നത്.
2012 ഡിസംബര്‍ 18 ന് ഇന്ത്യന്‍ ലോക്സഭ പാസാക്കിയ കമ്പനീസ് ബില്‍ പ്രകാരം ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡില്‍ 33% സ്വതന്ത്ര ഡയറക്ടര്‍മാരെ നാമനിര്‍ദ്ദേശം ചെയ്യേണ്ടതുണ്ട്. പ്രസ്തുത ബില്‍ നിയമമാകുന്ന മുറക്ക് 40000 സ്വതന്ത്ര ഡയറക്ടര്‍മാരുടെ സേവനം വേണ്ടിവരും. കമ്പനി ബോര്‍ഡ് അംഗങ്ങളില്‍ ഒരാളെങ്കിലും വനിത ആകണമെന്ന് ബില്‍ അനുശാസിക്കുന്നതിനാല്‍ 9000 വനിതാ ഡയറക്ടര്‍മാര്‍ തെരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്. ഇതിനാവശ്യമായ പരിശീലനമാണ് മാസ്റ്റര്‍ ക്ലാസ്സ് ഫോര്‍ ഡയറക്ടേഴ്സ് നല്‍കുന്നത്.
വിവിധ മേഖലകളില്‍ കുറഞ്ഞത് 5 വര്‍ഷത്തെയെങ്കിലും പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് കമ്പനി നിയമങ്ങളെക്കുറിച്ച് ഉയര്‍ന്ന അവബോധം സൃഷ്ടിക്കുന്നതിനും പരിശീലനം വഴിയൊരുക്കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡയറക്ടേഴ്സിന്റെ നോണ്‍ എക്സിക്യുട്ടീവ് ഇന്‍ഡിപ്പെന്‍ഡന്റ് ഡയറക്ടേഴ്സ് പട്ടികയില്‍ സൗജന്യമായി എംപാനല്‍ ചെയ്യപ്പെടുന്നതിനും അവസരം ലഭിക്കും.
അംഗീകൃത പട്ടികയില്‍ ഇടം നേടുന്ന പ്രൊഫഷണലുകളാകണം സ്വതന്ത്ര ഡയറക്ടര്‍മാരായി തെരഞ്ഞെടുക്കപ്പെടേണ്ടതെന്ന് കമ്പനി നിയമം അനുശാസിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: