മഹാബോധം എന്താണെന്ന് ചിന്തിക്കേണ്ടതും ഇപ്പോള്‍ ആവശ്യമാണല്ലോ. മഹാബോധം എന്നത് നിര്‍വചനത്തിന് അപ്പുറത്തുള്ള ഒരു ഉണ്മയാണ്. അത് ഇന്നതാണെന്ന് പറയാന്‍ ആര്‍ക്കും കഴിയുകയില്ല. ആകാശത്തിലേക്ക് വിരല്‍ചൂണ്ടി ചന്ദ്രനെ കാണിച്ചുകൊടുക്കുന്നതുപോലെ എല്ലാ വിവരണങ്ങളും സൂചകങ്ങള്‍ മാത്രമാണ്. മഹാബോധത്തെക്കുറിച്ച് എന്തെങ്കിലും ഒരു ധാരണ ഉണ്ടാകണമെങ്കില്‍ ആദ്യം ബോധം എന്താണെന്ന് അറിയണം. ഒരു ചിത്രകാരന് ക്യാന്‍വാസില്‍ മനോഹരമായ ചിത്രങ്ങള്‍ വരയ്ക്കുന്നു. അത് കാണുന്നവരെല്ലാം ചിത്രങ്ങളെയാണ് ശ്രദ്ധിക്കുന്നത്. പക്ഷേ ആ ചിത്രങ്ങള്‍ക്ക് അസ്തിത്വം നല്കുന്ന ക്യാന്‍വാസിനെ നാം കാണുന്നില്ല. ക്യാന്‍വാസ് ഇല്ലെങ്കില്‍ ചിത്രങ്ങള്‍ ഉണ്ടോ? അതായത്, ചിത്രങ്ങള്‍ക്ക് അസ്ഥിത്വം നല്‍കുന്നത് ക്യാന്‍വാസ് ആണ്. അതുപോലെ തന്നെയാണ് നമ്മുടെ ജീവിതത്തിന്റെ കാര്യം. നമ്മുടെ ശരീരവും മനസ്സും ദൃശ്യമാകുന്നതിന് പുറകിലും ഒരു അജ്ഞാതമായ ക്യാന്‍വാസ് ഉണ്ട്.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: