മട്ടാഞ്ചേരി: കരിങ്കല്‍ ശില്പങ്ങള് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ നീളുന്ന തലമുറകളില്‍ ആശയങ്ങള്‍ കൈമാറുമെന്ന് കേന്ദ്രമന്ത്രി പ്രൊഫ.കെ.വി.തോമസ് പറഞ്ഞു. പൗരാണികതയുടെ ശില്പനിര്മ്മാണമാണിത്. നാശമില്ലാത്ത കലാരൂപങ്ങള്‍ അദ്ദേഹം കുട്ടിച്ചേര്‍ത്തു.
ഫോര്‍ട്ടുകൊച്ചി ബാസ്റ്റ്യന്‍ ബംഗ്ലാവില്‍ കേരള സര്‍ക്കാര്‍ പുരാവസ്തു മ്യൂസിയത്തിനായി നിര്‍മ്മിക്കുന്ന കരിങ്കല്‍ ശില്പനിര്മ്മാണപ്രവര്ത്തനം നേരില്‍ക്കണ്ട കേന്ദ്രമന്ത്രി ശില്പികളെ ആനുമോദിക്കുകയും ചെയ്തു. കേരള ലളിതകലാഅക്കാദമിയാണ് 20 ദിവസം നീണ്ടുനില്‍ക്കുന്ന കരിങ്കല്‍ ശില്പനിര്മ്മാണ ക്യാമ്പ് നടത്തുന്നത്. ഏപ്രില്‍ 11ന് സമാപിക്കുന്ന ക്യാമ്പില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരടക്കം പത്ത്പേരാണ് ശില്പനിര്മ്മാണം നടത്തുന്നത്. ഒറീയയില്നിന്നുള്ള നിവേദിത ബഹുമുഖഭാവമുള്ള സ്ത്രീത്വത്തെയാണ് കരിങ്കല്ലില്‍ കൊത്തിയെടുക്കുന്നത്. ദിക്കുകളെതിരിച്ചറിയിച്ച് കടല്‍കടന്നെത്തുന്ന ഉല്പന്ന അടിമത്വ ആശയമാണ് ടി.കലാധരന്‍ കൊത്തിയെടുക്കുന്നത്.
മുംബൈ ജെ.ജെ.കോളേജിലെ പ്രൊഫ.വേയ്ഗണ്‍, കോഴിക്കോട്ട് നിന്നുള്ള ജോണ്‍സ് മാത്യു, സുധീഷ്, വയനാട്ടില്‍നിന്ന് ജോസഫ് വര്‍ഗീസ്, ബെന്നി എറണാകുളത്തെ കോച്ച്ബിന്, അനിലജേക്കബ്, ക്യാമ്പ്ഡയറക്ടര് കൂടിയായ വി.കെ.രാജന് എന്നിവരെ കരിങ്കല്‍ ശില്പ ക്യാമ്പിലുള്ളത്. ശില്പങ്ങള് ബാസ്റ്റിന്ബംഗ്ലാ പരിസരത്ത് ലാന്റ് സ്കാപ്പിങ്ങ് നടത്തി ഉദ്യാനം സൃഷ്ടിച്ചാണ് പ്രദര്ശനത്തിനൊരുക്കുക. ഒപ്പം ബംഗ്ലാവില്‍ ചരിത്രമ്യൂസിയവുമുയരും. അഞ്ചരക്കോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ ചെലവഴിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: