കോട്ടയം: വിശ്വസംസ്കൃത പ്രതിഷ്ഠാനത്തിന്റെ കോട്ടയം ജില്ലാ വാര്‍ഷികവും ഒന്നാം തീയതി മുതല്‍ നടന്നുവരുന്ന സംഭാഷണ ക്ലാസുകളുടെ സമാപനവും ജില്ലാ പ്രതിനിധിസഭയും 7ന് തിരുനക്കര വിഎച്ച്പി ഹാളില്‍ നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന സമ്മേളനം മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റര്‍ കെ.എന്‍.ആര്.നമ്പൂതിരി ഉദ്ഘാടനം ചെയ്യും. വിശ്വസംസ്കൃത പ്രതിഷ്ഠാനത്തിന്റെ സംസ്ഥാന സഹശിക്ഷണപ്രമുഖ് പി.ആര്.ശശി സമ്മേളന സന്ദേശം നല്‍കും. വാര്‍ഷികത്തോടനുബന്ധിച്ച് കോട്ടയം നഗരപരിസരങ്ങളില്‍ നടന്ന ക്ലാസുകളിലെ കുട്ടികളുടെ സംസ്കൃതകലാകാര്യക്രമങ്ങളും നടക്കും. വിവരങ്ങള്‍ക്ക് 9895919583, 9895668300 നമ്പരുകളില്‍ ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: