കൊച്ചി: സ്വര്ണചാരുതയുടെ സൂര്യോദയം തീര്‍ത്ത് ചുങ്കത്ത് ജ്വല്ലറിയുടെ കൊച്ചി ഷോറൂമിന്റെ ഉദ്ഘാടനം ഇന്ന്. ചുങ്കത്ത് ഗ്രൂപ്പ് ചെയര്മാന് സി.പി.പോള്‍ ഉദ്ഘാടനം നിര്‍വഹിക്കും. കേന്ദ്ര സഹ മന്ത്രി കെ.വി.തോമസ് ദീപം തെളിയ്ക്കും. ചുങ്കത്ത് ഹോള്‍സെയില്‍ വിഭാഗം മന്ത്രി കെ.ബാബുവും ഡയമണ്ട് ഷോറൂം മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞും ഹേമപുഷ്പിക, മേയര്‍ ടോണി ചമ്മണിയും ഉദ്ഘാടനം ചെയ്യും. എംഎല്‍എമാരായ ഹൈബി ഈഡന്, ബെന്നി ബഹനാന്, ഡൊമിനിക് പ്രസന്റേഷന്, ജിസിഡിഎ ചെയര്മാന് എന്‍. വേണുഗോപാല്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുക്കും.
ഉദ്ഘാടനത്തോട് അനുബന്ധിച്ച് നൂറില്‍ പരം കലാകാരന്മാരും കലാകാരികളും നൃത്തം ചെയ്യുന്ന’ഡാന്‍സിങ് ബില്‍ഡിങ്’ എന്ന പ്രത്യേക പരിപാടിയും ഉണ്ടായിരിക്കും. രാവിലെ 10.30 മുതല്‍ 12 വരേയും രണ്ട് മണി മുതല്‍ നാല് മണിവരേയുമാണ് ഈ പരിപാടി അരങ്ങേറുക. ദശലക്ഷം ഡിസൈനുകളുടെ ബ്രൈഡല്‍ കളക്ഷന്‍സ്, പ്രാചീനതയുടെ പുതുമയുമായി സൈരന്ധ്രി കളക്ഷന്‍സ്, ഉപഭോക്താക്കളുടെ അഭിരുചിയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഹേമപുഷ്പിക, ട്വിങ്കിള്‍ വജ്ര-പ്ലാറ്റിനം ശേഖരം, കുരുന്നുകള്‍ക്കായി കിന്‍ഡര്‍ കളക്ഷന്‍സ്, വെള്ളി ആഭരണങ്ങള്‍ക്കായി ദക്ഷിണ് കളക്ഷന്‍സ് എന്നിവയാണ് ചുങ്കത്ത് ജ്വല്ലറിയുടെ പ്രത്യേകതകള്‍. സ്വര്‍ണ വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഗോള്‍ഡ് പ്ലസ് പ്രീമിയം പ്ലാന്‍ എന്ന പേരില്‍ ക്രമാനുഗതമായ സ്വര്‍ണ നിക്ഷേപ പദ്ധതിയും ചുങ്കത്ത് അവതരിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: