കൊച്ചി: ഫോഡ് ഇന്ത്യയുടെ പുതിയ സ്പോര്‍ട് യൂട്ടിലിറ്റി വെഹിക്കിള്‍ (എസ് യു വി) ഇക്കോ സ്പോര്‍ട് കൊച്ചിയില്‍ അവതരിപ്പിച്ചു. ഇക്കോ സ്പോര്‍ട് അര്‍ബന്‍ ഡിസ്കവറീസ് റോഡ് ഷോ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ഇക്കോ സ്പോര്‍ട് പ്രദര്‍ശനം ഇടപ്പള്ളി ലുലു ഇന്റര്‍ നാഷണല്‍ ഷോപ്പിങ് മാളില്‍ ആരംഭിച്ചു. പ്രദര്‍ശനം ഈ മാസം ഏഴിന് സമാപിക്കും.
ചെന്നൈയില്‍ നിര്‍മിച്ച അര്‍ബന്‍ എസ് യു വി കൊച്ചിയിലെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ അടുത്തറിയാന്‍ അവസരം ഒരുക്കിയതില്‍ ഫോര്‍ഡ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ടോം ചക്കാലക്കല്‍ ചാരിതാര്‍ത്ഥ്യം പ്രകടിപ്പിച്ചു. മൂന്ന് തരം എഞ്ചിന് ഓപ്ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന നാല് മോഡലുകളാണ് ഫോര്‍ഡ് ഇന്ത്യ അവതരിപ്പിക്കുന്നത്. അര്‍ബന്‍ എസ് യു വി ഇക്കോ സ്പോര്‍ടിന്റെ പെട്രോള്‍ എഞ്ചിന് മാനുവല്‍ ട്രാന്‍സ്മിഷനും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ലഭ്യമാണ്.
എഞ്ചിന് നിര്‍മാണത്തിന്റെ സാങ്കേതിക വിദ്യ ഉപഭോക്താക്കള്‍ക്ക് പരിചയപ്പെടുത്താന്‍ കറങ്ങുന്ന 3-ഡി ഇക്കോ ബൂസ്റ്റ് എഞ്ചിന് ഹോളോ ക്യൂബും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. തല്‍സമയ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് വാഹനം ഓടിക്കുന്നതിന്റെ സൗകര്യങ്ങള്‍ സന്ദര്‍ശകരെ ബോധ്യപ്പെടുത്തുന്നതിന് സിങ്ക് സിമുലേറ്റര്‍ ഡ്രൈവിംഗ് ഗെയിം ഒരുക്കിയിട്ടുണ്ട്.
കൊച്ചിയിലെ പ്രദര്‍ശനത്തിന് ശേഷം ഇക്കോസ്പോര്‍ട് ചെന്നൈ, ജയ്പൂര്‍, അഹമ്മദാബാദ്, പൂനെ, കൊല്‍ക്കത്ത എന്നീ നഗരങ്ങളില്‍ അവതരിപ്പിക്കും. പുതിയ വാഹനത്തിന്റെ ഡിമാന്റ് കണക്കിലെടുത്ത് കൂടുതല്‍ ഫോര്‍ഡ് ഷോറൂമുകള്‍ തുറക്കുമെന്നും ചക്കാലക്കല്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: