പെരുമ്പാവൂര്‍: പ്രളയക്കാട് ദേശനിവാസികള്‍ക്കും ഭക്തജനങ്ങള്‍ക്കും ഇത് ആനന്ദനിമിഷം. അഞ്ച് വര്‍ഷം മുമ്പ് മോഷ്ടാക്കള്‍ അപഹരിച്ച് കൊണ്ടുപോയ മഹാവിഷ്ണുവിന്റെ ശീവേലി തിടമ്പ് ഇന്നലെയാണ് ക്ഷേത്രത്തിലെത്തിയത്. ഇവിടുത്തെ തിരുവുത്സവത്തിന് ഇന്ന് വൈകിട്ട് 6ന് ശിവക്ഷേത്രത്തില്‍ കൊടിയേറും. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ക്ഷേത്രപരിസരത്തുള്ള കിണര്‍ വൃത്തിയാക്കിയ നാട്ടുകാര്‍ക്കാണ് ഭഗവാന്റെ തിടമ്പും ഒരു ഹുണ്ടികയും ലഭിച്ചത്. പിന്നീട് പോലീസിന് കൈമാറിയ പഞ്ചലോഹ നിര്‍മ്മിതമായ തിടമ്പ് ചൊവ്വാഴ്ചയാണ് പെരുമ്പാവൂര്‍ കോടതിയുടെ ഉത്തരവനുസരിച്ച് ക്ഷേത്രഭാരവാഹികള്‍ക്ക് ലഭിച്ചത്. അഞ്ചിനാണ് വിഷ്ണുക്ഷേത്രത്തിലെ കൊടിയേറ്റ് നടക്കുന്നത്.
ഇന്ന് വൈകിട്ട് 6.30ന് തായമ്പക, രാത്രി 9.30ന് കൊടിയേറ്റ് സദ്യ. നാലിന് രാവിലെ 8ന് നാരായണീയ പാരായണം, 9ന് മഹാവിഷ്ണുവിന് കളഭാഭിഷേകം, വൈകിട്ട് 7.30ന് സംഗീതരഞ്ജിനി. അഞ്ചിന് രാവിലെ 11.30ന് ഉത്സവബലിദര്‍ശനം, രാത്രി 8.30ന് കഥാപ്രസംഗം. ആറിന് രാവിലെ 11.30ന് ഉത്സവബലി ദര്‍ശനം, വൈകിട്ട് 7.30ന് നൃത്തസന്ധ്യ. ഏഴിന് രാവിലെ 11.30ന് ഉത്സവബലിദര്‍ശനം, രാത്രി 8ന് നാടകം. എട്ടിന് രാവിലെ 8.30ന് രുദ്രാഭിഷേകം, രാത്രി 9ന് വിളക്ക് എഴുന്നള്ളിപ്പ്, പഞ്ചവാദ്യം. 9ന് രാവിലെ 9.30 മുതല്‍ ശ്രീബലി എഴുന്നള്ളിപ്പ്, പഞ്ചാരിമേളം, സ്പെഷ്യല്‍ കൊമ്പുപറ്റ്, വൈകിട്ട് 3.30ന് കാഴ്ച ശ്രീബലി, മേജര്‍ സെറ്റ് പഞ്ചവാദ്യം, 6ന് പാണ്ടിമേളം, രാത്രി 8ന് ഭക്തിഗാനസുധ, 9ന് ദേശബലി എഴുന്നള്ളിപ്പ്, 10.30ന് വിളക്കിനെഴുന്നള്ളിപ്പ്. 10ന് രാവിലെ 8ന് ആറാട്ടെഴുന്നള്ളിപ്പ്, തുടര്‍ന്ന് ആറാട്ട്, കൊടിയിറക്കല്‍, പാണ്ടിമേളം, 12ന് ആറാട്ട് സദ്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: