കൊച്ചി: ഓട്ടോറിക്ഷാത്തൊഴിലാളികളെ ഒന്നടങ്കം മോശക്കാരാക്കി ചിത്രീകരിച്ച് മലയാള മനോരമ പത്രം നടത്തുന്ന കുപ്രചാരണത്തില്‍ പ്രതിഷേധിച്ച് ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മനോരമ ഓഫീസിലേക്ക് തൊഴിലാളികള്‍ മാര്‍ച്ച് നടത്തി.
നഗരത്തിലെ ഓട്ടോറിക്ഷകളുടെ എണ്ണം ക്രമപ്പെടുത്തി പെര്‍മിറ്റ് നല്‍കണമെന്നും മീറ്റര്ചാര്ജിന് ഓടാന്കഴിയുംവിധം നഗരത്തിന് പരിധി നിശ്ചയിക്കാന്‍ അധികാരികള്‍ തയ്യാറാവണമെന്നും അല്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും നേതാക്കള്‍ പറഞ്ഞു.
കേരള പ്രൈവറ്റ് മോട്ടോര്‍തൊഴിലാളി ഫെഡറേഷന് (എഐടിയുസി) സംസ്ഥാന ജനറല്‍ സെക്രട്ടറി ജോയ് ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. സോജന് ആന്റണി, കെ പുഷ്പാകരന്‍, വി വി പ്രവീണ്‍ (സിഐടിയു), കെ ആര് സാജു, വി എസ് സുനില്‍കുമാര്‍ (എഐടിയുസി), ആര് രഘുരാജ്, ചന്ദ്രദാസ് (ബിഎംഎസ്), രഘുനാഥ് പനവേലി, കെ മുസ്തഫ(എസ്ടിയു), പി എസ് അക്ബര്‍, വൈക്കം നസീര്‍ (ഐഎന്‍ടിയുസി) എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: