കൊച്ചി: ബിജെപി ദേശീയ സെക്രട്ടറിയായി നിയമിതനായ പി.കെ. കൃഷ്ണദാസ് ‘ജന്മഭൂമി’ സന്ദര്‍ശിച്ചു. ഓഫീസില്‍ അദ്ദേഹത്തെ ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍, യൂണിറ്റ് മാനേജര്‍ പി. സജീവ്, സീനിയര്‍ മാനേജര്‍ ഉത്തമന്, ചീഫ് സബ് എഡിറ്റര്‍ മുരളി പാറപ്പുറം, അക്കൗണ്ട്സ് മാനേജര്‍ ശ്രീദാസ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്, എന്‍. സജികുമാര്‍, സി.ജി. രാജഗോപാല്‍, ടി. ബാലചന്ദ്രന് തുടങ്ങിയവര്‍ കൃഷ്ണദാസിനൊപ്പം ഉണ്ടായിരുന്നു. നേരത്തെ അദ്ദേഹം ആര്‍എസ്എസ് പ്രാന്തകാര്യാലയത്തിലെത്തി ഡോക്ടര്‍ജിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: