എന്തെങ്കിലും മക്കളോട് കര്ശനമായിപ്പറയുന്നത് ഉ ള്ളിലെ ദേഷ്യംകൊണ്ടല്ല. മക്കള്‍ അഹങ്കാരികളായി വളരാതിരിക്കുവാന്വേണ്ടിയാണ്. അമ്മ ഏതുജോലിയും സ്വയമായി ചെയ്യാനാണാഗ്രഹിക്കുന്നത്. ആരോഗ്യമുള്ളിടത്തോളം കാലം എല്ലാം സ്വയം ചെയ്യണമെന്ന് ഇച്ഛിക്കുന്നവളാണ് അമ്മ. ചില സമയങ്ങളില്‍ അമ്മയ്ക്ക് ഓര്‍മനില്‍ക്കില്ല. അതുകൊണ്ടുമാത്രം ചില കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ പറയുന്നു. അമ്മയുടെ വസ്ത്രങ്ങള്‍ സ്വയം കഴുകാനാണ് അമ്മയ്ക്ക് താല്‍പ്പര്യം. ഇ പ്പോഴും വസ്ത്രങ്ങള്‍ സ്വയം കഴുകാന്‍ ശ്രമിക്കാറുണ്ട്. പക്ഷേ, ഗായത്രി സമ്മതിക്കാറില്ല. ആരെയും ബുദ്ധിമുട്ടിക്കുന്നത് അമ്മയ്ക്കിഷ്ടമില്ല.
സേവ സ്വീകരിക്കുന്നതിലല്ല, അങ്ങോട്ട് സേവിക്കുന്നതിലാണ് അമ്മയ്ക്ക് സന്തോഷം. അമ്മയ്ക്ക് സേവയുടെയൊന്നും ആവശ്യമില്ല. പക്ഷേ മറ്റുള്ളവരുടെ സന്തോഷത്തിനുവേണ്ടി ചിലപ്പോഴൊക്കെ അങ്ങനെ വേണ്ടിവരുന്നു. പലപ്പോഴും മക്കളുടെ നന്മ മാത്രമാണ് അമ്മ ചിന്തിക്കുന്നത
മറ്റുള്ളവരെ അപേക്ഷിച്ചുനോക്കുമ്പോള്‍ ഏറ്റവും വ ലിയ ഭാഗ്യവാന്മാരാണ് നിങ്ങ എല്‍. യാതൊന്നും അറിയേണ്ട. നിങ്ങളുടെ സര്‍വകാര്യങ്ങളും നോക്കാന്‍ അമ്മയുണ്ട്. നിങ്ങളുടെ ദുഃഖം കേള്‍ക്കാന്‍ അമ്മയുണ്ട്. ആശ്വസിപ്പിക്കുവാന്‍ അമ്മയുണ്ട്. സാക്ഷാത്കാരം നേടിയിട്ടേ ലോകത്തേക്കിറങ്ങാവൂ എന്ന് പറയാറുണ്ട്. എന്നാലിത് ഒരു സദ്ഗുരുവിനെ ലഭിച്ചിച്ചവര്ക്ക് ബാധകമല്ല. അവര്‍ പറഞ്ഞയയ്ക്കുന്ന ശിഷ്യര്‍ക്ക് പേടിക്കേണ്ടകാര്യമില്ല. രക്ഷിക്കുവാന്‍ ഗുരുവുണ്ട്.”
– മാതാ അമൃതാനന്ദമയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: