പള്ളുരുത്തി: കൊച്ചി നഗരസഭയിലെ നേതൃമാറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി നഗരസഭയിലെ കോണ്‍ഗ്രസ് പാര്‍ലമെന്റ് പാര്‍ട്ടിയോഗം ഇന്ന് ഡിസിസി ഓഫീസില്‍ നടക്കും. 41 അംഗപാര്ലമെന്ററി പാര്‍ട്ടിയോഗത്തില്‍ മുഴുവന്‍ അംഗങ്ങളും പങ്കെടുക്കാന്‍ അറിയിപ്പുനല്‍കിയിട്ടുണ്ട്. ഐ വിഭാഗം മേയറുടെ പ്രധാനമായും യോഗത്തില്‍ ഉന്നയിക്കുവാന്‍ പോകുന്നത് മേയറുടെ രാജിമാത്രമായിരിക്കും. ഐ വിഭാഗത്തിന്റെ വാദത്തെ മറികടക്കാന്‍ തന്ത്രങ്ങള്‍ മെനയുകയാണ് മറുവിഭാഗം. എതിര്‍പാളയത്തില്‍ നിന്നും ചിലര്‍ തങ്ങള്‍ക്കൊപ്പം നിന്ന് മേയര്‍ ടോണി ചമ്മണിയെ എതിര്‍ക്കുമെന്നും ഐ വിഭാഗം കണക്കുകൂട്ടുന്നു. ഒരുദിവസം കൊണ്ട് ചര്‍ച്ചകള്‍ അവസാനിക്കുകയില്ലായെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. അനുകൂലതീരുമാനമാകുന്നില്ലെങ്കില് അടുത്തദിവസത്തേക്ക് ചര്‍ച്ചകള്‍ നീണ്ടുപോകും. 41 അംഗ പാര്ലമെന്ററികമ്മറ്റി അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കുമെന്ന് നേതൃത്വം കണക്കുകൂട്ടുന്നു. ഐ വിഭാഗം യോഗത്തില്‍ ആഞ്ഞടിക്കുമെന്നാണ് കരുതുന്നത്. നേതൃമാറ്റം ഒരു വിഭാഗം ആവശ്യപ്പെടുമ്പോള്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകുന്നില്ല. അതേസമയം നേതൃത്വമാറ്റം ആവശ്യമാണെങ്കില്‍ ഭൂരിപക്ഷ അഭിപ്രായത്തില്‍ മേല്‍ തീരുമാനവും ഉണ്ടാകും. മേയര്‍ ഇതേക്കുറിച്ച് ഔദ്യോഗികമായി ഒന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: