തിരുവനന്തപുരം: യാമിനി തങ്കച്ചിയുടെ വെളിപ്പെടുത്തലിന്രെ അടിസ്ഥാനത്തില്‍ ജനങ്ങളെയും നിയമസഭയെയും വഞ്ചിച്ച ഉമ്മന്‍ചാണ്ടി രാജിവച്ച് മുഖ്യമന്ത്രി പദവിയുടെ അന്തസ് കാത്ത് സൂക്ഷിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് ആവശ്യപ്പെട്ടു.
അധികാരം നിലനിര്‍ത്താന്‍ ഏത് കുടില തന്ത്രവും അവലംബിക്കാന്‍ മടിയില്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ ഉമ്മന്‍ചാണ്ടിക്ക് ധാര്‍മ്മികമായ ഒരാവകാശവും ഇല്ല. ഇങ്ങനെ ഒരു വ്യക്തി മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നിടത്തോളം കേരളത്തിലെ സ്ത്രീ സമൂഹം ആശങ്കയില്‍ കഴിയേണ്ടിവരും. മുഖ്യമന്ത്രിയുടെ ഓഫീസ് വെബ്കാസ്റ്റിംഗ് നടത്തി ലോകത്തിന് മുന്നില്‍ തനിക്കൊന്നും മറച്ചുവയ്ക്കാനില്ലെന്ന മുഖ്യമന്ത്രിയുടെ അവകാശ വാദം പൊള്ളയാണെന്ന് ഇതോടെ തെളിഞ്ഞു. യാമിനി തങ്കച്ചിയുടെ ഏറ്റവും ഒടുവിലത്തെ വെളിപ്പെടുത്തലിലൂടെ ഗണേഷ് യാമിനി പ്രശ്നങ്ങളിലെ വാസ്തവം എന്താണെന്ന് വെളിപ്പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രിയെ കണ്ട് പരാതിപ്പെട്ട തന്നില്‍ നിന്ന് അദ്ദേഹം പരാതി വാങ്ങാന്‍ കൂട്ടാക്കിയില്ല എന്നാണ് യാമിനി സൂചിപ്പിച്ചിരിക്കുന്നത്. ഈ വിഷയത്തില്‍ പി.സി. ജോര്‍ജ്ജിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ വിശദീകരണം തേടിയ പ്രതിപക്ഷത്തോട് നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞത് അത്തരത്തിലൊരു പരാതി ലഭിച്ചിട്ടില്ലെന്നാണ്. മുഖ്യമന്ത്രി നിയമസഭയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. അധികാരം നിലനിര്‍ത്താനായി ഗാര്‍ഹിക പീഡനവകുപ്പ് അനുസരിച്ച് കുറ്റം ചെയ്തയാളെ സംരക്ഷിക്കുന്നതും ശരിയല്ലെന്നും സംരക്ഷിക്കുന്ന മുഖ്യമന്ത്രി ഉടന്‍ രാജിവയ്ക്കണമെന്നും മുരളീധരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: