Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ബിജെപിയുടെ പടയൊരുക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2013, 11:03 pm IST
in Vicharam

പൊതുതെരഞ്ഞെടുപ്പ്‌ ആസന്നമായിരിക്കെ ബിജെപി അധ്യക്ഷന്‍ രാജ്നാഥ്‌ സിംഗ്‌ പ്രഖ്യാപിച്ച നേതൃനിര പാര്‍ട്ടിക്കും രാജ്യത്തിനും ഒരുപോലെ പ്രതീക്ഷ നല്‍കുന്നതാണ്‌. പാര്‍ട്ടി നയരൂപീകരണ സമിതിയിലേക്ക്‌ ആറ്‌ വര്‍ഷത്തിനുശേഷം ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോദി തിരിച്ചെത്തിയത്‌ രാഷ്‌ട്രീയ നിരീക്ഷകര്‍ വളരെ പ്രാധാന്യത്തോടെയാണ്‌ കാണുന്നത്‌. കേന്ദ്ര തെരഞ്ഞെടുപ്പ്‌ സമിതിയിലും മോദി അംഗമായി. ബിജെപി പുനഃസംഘടനയില്‍ കേരളത്തില്‍നിന്ന്‌ മുന്‍ സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ പി.കെ.കൃഷ്ണദാസിനെ ദേശീയ സെക്രട്ടറിയായും മഹിളാമോര്‍ച്ച പ്രസിഡന്റും ഉജ്ജ്വല വാഗ്മിയുമായ ശോഭാ സുരേന്ദ്രനെ നിര്‍വാഹകസമിതി അംഗമായും തെരഞ്ഞെടുത്തിരിക്കുന്നു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പായിട്ടാണ്‌ പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ്‌ സിംഗ്‌ സംഘടനാ നേതൃത്വം പുനഃസംഘടിപ്പിച്ചിരിക്കുന്നതെന്ന്‌ വ്യക്തം. മോദി പാര്‍ട്ടിയുടെ തലപ്പത്തേക്ക്‌ ആനയിക്കപ്പെട്ടപ്പോള്‍ ഗുജറാത്തില്‍ മൂന്നുതവണ അടുപ്പിച്ച്‌ മുഖ്യമന്ത്രി സ്ഥാനം കരസ്ഥമാക്കിയതിന്റെ ബഹുമതിയായി അത്‌ വിലയിരുത്തപ്പെടുന്നു. ഭാരവാഹി പട്ടികയില്‍ ഗുജറാത്തില്‍നിന്നുതന്നെയുള്ള അമിത്‌ ഷാ, മനേക ഗാന്ധിയുടെ മകനും യുപി രാഷ്‌ട്രീയത്തിലെ തിളങ്ങുന്ന താരവുമായ വരുണ്‍ ഗാന്ധി എന്നിവരും ജനറല്‍ സെക്രട്ടറിമാരായപ്പോള്‍ തീപ്പൊരി നേതാവ്‌ ഉമാ ഭാരതി വൈസ്‌ പ്രസിഡന്റായും അവരോധിക്കപ്പെട്ടു.

പന്ത്രണ്ട്‌ വൈസ്‌ പ്രസിഡന്റുമാരും പത്ത്‌ ജനറല്‍ സെക്രട്ടറിമാരും പന്ത്രണ്ടംഗ പാര്‍ലമെന്ററി ബോര്‍ഡും പത്ത്‌ കേന്ദ്ര ഇലക്ഷന്‍ കമ്മറ്റിയുമടങ്ങുന്ന പുതിയ ടീമില്‍ പതിനഞ്ച്‌ സെക്രട്ടറിമാരും ഏഴ്‌ വക്താക്കളുമാണുള്ളത്‌. മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍, അല്‍ഫോണ്‍സ്‌ കണ്ണന്താനം, ജോര്‍ജ്‌ കുര്യന്‍ എന്നിവര്‍ നിര്‍വാഹകസമിതിയിലെ സ്ഥിരം ക്ഷണിതാക്കളായതും കേരളത്തിനുള്ള അംഗീകാരമായി. യുപി എംപിയായ വരുണ്‍ ഗാന്ധിയുടെ പുതിയ നിയോഗം യുപിയിലെ തെരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയത്തില്‍ മാറ്റങ്ങള്‍ക്ക്‌ വഴിവെക്കുമെന്ന്‌ ഉറപ്പാണ്‌. പാര്‍ട്ടിക്ക്‌ ഗ്ലാമര്‍ നല്‍കി ചലച്ചിത്രതാരങ്ങളായ ഹേമമാലിനി, ശത്രുഘ്നന്‍ സിന്‍ഹ, വിനോദ്‌ ഖാന്ന, ക്രിക്കറ്റ്‌ താരം നവജ്യോത്‌ സിംഗ്‌ സിദ്ദു എന്നിവര്‍ എണ്‍പതംഗ ദേശീയ നിര്‍വാഹകസമിതിയുടെ ഭാഗമായി. രാജ്നാഥ്‌ സിംഗ്‌ അധ്യക്ഷനായ പാര്‍ലമെന്ററി ബോര്‍ഡില്‍ ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ വടവൃക്ഷമായ അടല്‍ബിഹാരി വാജ്പേയി, കരുത്തനായ എല്‍.കെ.അദ്വാനി, വെങ്കയ്യ നായിഡു എന്നിവര്‍ അംഗങ്ങളാണ്‌. രവിശങ്കര്‍ പ്രസാദ്‌, സദാനന്ദ ഗൗഡ എന്നിവര്‍ വൈസ്‌ പ്രസിഡന്റുമാരായി. മോദിയുടെയും മറ്റും വരവോടെ ബിജെപിക്ക്‌ പുതിയ പ്രതിഛായ കൈവന്നിരിക്കുകയാണ്‌. ഗുജറാത്തിലെ സര്‍വ്വതല വികസനം നരേന്ദ്രമോദിയെ ലോകമെമ്പാടും വികസനത്തിന്റെ വക്താവും പ്രയോക്താവും ആക്കിയിരിക്കുന്നു. അമേരിക്കയില്‍പോലും മോദിയുടെ വികസനമന്ത്രത്തിന്‌ അംഗീകാരം ലഭിച്ചു. വികസനത്തിലൂന്നിയുള്ള മോദിയുടെ പ്രസംഗങ്ങള്‍ ജനശ്രദ്ധ ആകര്‍ഷിച്ച്‌ ദേശീയ രാഷ്‌ട്രീയത്തിലേക്കുള്ള അദ്ദേഹത്തിന്റെ ചുവടുവയ്‌പിന്‌ ആക്കം കൂട്ടുമെന്ന്‌ വിലയിരുത്തപ്പെടുന്നു.

പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ കാലഹരണപ്പെട്ട വികസന നയങ്ങള്‍ പാവങ്ങള്‍ക്ക്‌ പട്ടിണി മാത്രം നല്‍കി കോര്‍പ്പറേറ്റുകള്‍ക്ക്‌ തടിച്ചുകൊഴുക്കാനുള്ള അവസരമൊരുക്കുന്നതാണ്‌. കേന്ദ്ര ബജറ്റും കേരള ബജറ്റും ജനങ്ങള്‍ക്ക്‌ കാര്യമായി ഒന്നുംതന്നെ നല്‍കിയില്ല എന്നതും ശ്രദ്ധേയമാണ്‌. ഗുജറാത്തില്‍ അനായാസേന വികസനം കൊണ്ടുവന്ന നരേന്ദ്രമോദിയുടെ പാര്‍ട്ടിയിലെ പുതിയ സ്ഥാനലബ്ധി അദ്ദേഹത്തിന്റെ ചോരയ്‌ക്കുവേണ്ടി മുറവിളി കൂട്ടുന്നവര്‍ക്കുള്ള ശക്തമായ മറുപടിയാണ്‌. അമേരിക്കയുടെ വികസനനയം, ചെറുകിട വ്യാപാരികളെ നശിപ്പിക്കാന്‍ ലക്ഷ്യമിടുന്ന എഫ്ഡിഐ, ജനങ്ങളെ ദുരിതത്തിലാക്കുന്ന സബ്സിഡി നിര്‍ത്തല്‍, കെഎസ്‌ആര്‍ടിസിയെയും മറ്റും കട്ടപ്പുറത്താക്കുന്ന ഡീസല്‍ വിലവര്‍ധന, നിത്യോപയോഗ സാധനങ്ങളുടെ വിലക്കുതിപ്പ്‌ മുതലായവ മന്‍മോഹന്‍ സര്‍ക്കാരിന്റെ പ്രതിഛായ പാടെ തകര്‍ത്തിരിക്കുന്നു. അതോടൊപ്പം ഇന്ത്യയെ ഇറ്റലിയുടെ സാമന്തരാജ്യമാക്കുന്ന കടല്‍ക്കൊലക്കേസ്‌, ആയുധ ഇടപാട്‌ കോഴ, ഹെലികോപ്ടര്‍ കോഴ മുതലായവയും പ്രധാനമന്ത്രിയെ ഇറ്റലിക്കാരിയായ സോണിയാഗാന്ധി തന്റെ കൈയിലെ വെറും പാവയാക്കുകയാണെന്ന സത്യവും പകല്‍പോലെ വ്യക്തമായിരിക്കുന്നു. ഈ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ ബിജെപിയെപ്പോലെ വികസനോന്മുഖവും അഴിമതിവിരുദ്ധവുമായ ഒരു പാര്‍ട്ടിയുടെ ഭരണനേതൃത്വമാണ്‌ ഇന്ത്യക്ക്‌ ആവശ്യം. ബിജെപി അധ്യക്ഷന്‍ പ്രഖ്യാപിച്ച പുതിയ നേതൃനിര കോണ്‍ഗ്രസിന്‌ ബദല്‍ ബിജെപിയാണെന്ന ജനവിശ്വാസത്തിന്‌ ഒരിക്കല്‍ക്കൂടി അടിവരയിടുന്നതാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

India

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: സംന്യാസി സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത്

Kerala

വോട്ട് ചെയ്യാൻ രഞ്ജിത്തിന് ജാമ്യമില്ല; ക്രിമിനൽ കേസ് പ്രതിക്ക് വോട്ട് ചെയ്യാൻ വേണ്ടി ജാമ്യം നൽകാനാവില്ല – ഹൈക്കോടതി

Kerala

വ്യാജ സർവ്വേകൾ നിരോധിച്ച് ഹൈക്കോടതി; മാതൃഭൂമിയും മനോരമയും ഉൾപ്പെടുന്ന മുഖ്യധാര മാധ്യമങ്ങൾ ജനപ്രതിനിത്യ നിയമം അട്ടിമറിക്കുന്നു

Alappuzha

ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ചിട്ടും കാക്കത്തുരുത്ത് അവഗണനയില്‍; പാലം കുറ്റിയില്‍ ഒതുങ്ങി

പുതിയ വാര്‍ത്തകള്‍

വിഷു പ്രമാണിച്ച് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; ഇന്ന് മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

‘ഡാഷ് മോനേ രേവന്ത ‘ വിളിച്ച പിണറായി വിജയൻ കേരളത്തിന്റെ മാനം കാത്തുവെന്ന് നടി മാല പാർവതി

കടക്കു പുറത്ത്.എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്.തുടർ ദുരന്തം അവസാനിക്കണം;ബാറുകൾക്ക് സമയം നീട്ടി നൽകാൻ ദിവസങ്ങൾ മാത്രം,ആവശ്യങ്ങളൊന്നും നടത്തിയില്ല

മോഹന്‍ലാലിനെ തൂക്കിക്കൊല്ലാന്‍ കാരണമായവന് പെണ്ണില്ല;’ഈ അലവലാതിയെ ആണോ കെട്ടാന്‍ പോകുന്നത്?

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

101 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് “ആയാ ഷേർ”; നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ഓഗസ്റ്റ് 21 ന് ആഗോള റിലീസ്

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” അവസാന ഷെഡ്യൂൾ ആരംഭിച്ചു; അപ്‌ഡേറ്റ് പുറത്ത് വിട്ട് ജിംഷി ഖാലിദ്

തമിഴ്‌നാട്ടില്‍ എന്‍ഡിഎയെന്ന് സിഎന്‍എന്‍ ന്യൂസ് വോട്ട് ട്രാക്കര്‍ സര്‍വേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.