ശുദ്ധമായ ശരീരത്തിന്റെ ലക്ഷണങ്ങളാണ് ഉന്മേഷം, ഉത്സാഹം, കര്‍മശേഷി, ഉണര്‍വ്, ആ രോഗ്യം തുടങ്ങിയവ. താമസിക ശരീരത്തിന്റെ ലക്ഷണമാണ് അമിതമായ ഉറക്കം, മടി തുടങ്ങിയവ. രജോഗുണപ്രദാനമായ ശരീരത്തില്‍ ഭോഗാസക്തി കൂടുതലായി കാണാം.
പഞ്ചഭൂതനിര്‍മിതമായ ഈ ശരീരം അന്നത്തില്‍നിന്നും പോഷിക്കപ്പെട്ടതാണ്. അതാണ് ശരീരത്തെ അന്നമയകോശം എന്നുകൂടി വിളിക്കുന്നത്. ശരീരത്തെ സ്വാധീനിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന മുഖ്യമായ കാര്യം നാം കഴിക്കുന്ന ഭക്ഷണമാണെന്ന് പറയാം. അശാസ്ത്രീയമായ ഭക്ഷണരീതി രോഗങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് ശരീരശുദ്ധിയെക്കുറിച്ച് പറയുമ്പോള്‍ ആദ്യം കണക്കാക്കേണ്ടത് നാം കഴിക്കുന്ന ഭക്ഷണത്തെ തന്നെയാണ്.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: