ന്യൂദല്‍ഹി: ഫെബ്രുവരിയില്‍ അടിസ്ഥാനസൗകര്യ വികസന മേഖലയുടെ ഉത്പാദനത്തില്‍ 2.5 ശതമാനം ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. കല്‍ക്കരി, ക്രൂഡ് ഓയില്‍, റിഫൈനറി, പ്രകൃതി വാതകം, ഉരുക്ക്, സിമന്റ്, വൈദ്യുതി, രാസവളങ്ങള്‍ തുടങ്ങി എട്ട് പ്രധാന മേഖലകളില്‍ ഏപ്രില്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവിലെ വാര്‍ഷിക വളര്‍ച്ച 2.6 ശതമാനമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. മുന്‍ വര്‍ഷം ഇതേകാലയളവില്‍ ഇത് 5.2 ശതമാനമായിരുന്നു. രാജ്യത്തിന്റെ വ്യാവസായിക ഉത്പാദനത്തിലേക്ക് 37.9 ശതമാനവും അടിസ്ഥാന സൗകര്യമേഖലയില്‍ നിന്നാണ്.
ജനുവരിയില്‍ ഈ എട്ട് പ്രധാന വ്യവസായ മേഖകളുടേയും വളര്‍ച്ച 3.1 ശതമാനമായിരുന്നു. 2012 ഡിസംബറിലെ വളര്‍ച്ച 2.5 ശതമാനവും. പ്രകൃതി വാതകത്തിന്റെ ഉത്പാദനത്തിലാണ് ഏറ്റവും ഇടിവ് നേരിട്ടത്.20 ശതമാനത്തില്‍ അധികം ഇടിവാണ് ഉണ്ടായിരിക്കുന്നത്. കല്‍ക്കരി ഉത്പാദനം-8 ശതമാനമായും വൈദ്യുതി ഉത്പാദനം -4.1 ശതമാനമായും ക്രൂഡ് ഓയില്‍ ഉത്പാദനം -4 നാല് ശതമാനമായുമാണ് ചുരുങ്ങിയിരിക്കുന്നത്. രാസവള ഉത്പാദനം നാല് ശതമാനമായി ഇടിഞ്ഞു. 2012 ഫെബ്രുവരിയില്‍ 4.1 ശതമാനം വളര്‍ച്ചയാണ് ഈ മേഖല നേടിയത്.
അതേസമയം സിമന്റ് ഉത്പാദനം 3.9 ശതമാനം ഉയര്‍ന്നു. പെട്രോളിയം റിഫൈനറി ഉത്പാദന സൂചികയില്‍ 4.3 ശതമാനം വര്‍ധനവ് പ്രകടമായി. മുന്‍വര്‍ഷം ഇതേ കാലയളവിലെ വളര്‍ച്ച ആറ് ശതമാനമായിരുന്നു. സ്റ്റീല്‍ ഉത്പാദനത്തില്‍ നേരിയ വളര്‍ച്ച പ്രകടമായി, 0.5 ശതമാനം വളര്‍ച്ചയാണ് ഈ മേഖല നേടിയത്. ജനുവരിയില്‍ വ്യാവസായിക ഉത്പാദന വളര്‍ച്ച 2.4 ശതമാനമായിരുന്നു. 2012 ജനുവരിയിലാകട്ടെ ഒരു ശതമാനവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: