ന്യൂദല്‍ഹി: രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി സെഡാന് മോഡലായ എസ് എക്സ് 4 ന്റെ നവീകരിച്ച പതിപ്പ് വിപണിയിലിറക്കി. വിലയില്‍ മാറ്റമില്ല. 7.38-9.79 ലക്ഷം രൂപയാണ് ദല്‍ഹി എക്സ് ഷോറൂം വില. പുതിയ രൂപത്തില്‍ വിപണിയിലെത്തുന്ന എസ് എക്സ് 4 ന് നിരവധി സവിശേഷതകളാണുള്ളതെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് വൈസ് പ്രസിഡന്റ് മനോഹര്‍ ഭട്ട് പറഞ്ഞു.
സൂപ്പര്‍ ടര്‍ബോ 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന്, 1.6 ലിറ്റര്‍ വിവിടി പെട്രോള്‍ എഞ്ചിന് എന്നിങ്ങനെ രണ്ട് എഞ്ചിന് ഓപ്ഷനുകളില്‍ ഈ കാര്‍ ലഭ്യമാകും. 7.38 ലക്ഷം രൂപയും 8.84 ലക്ഷം രൂപയുമാണ് പെട്രോള്‍ വേരിയന്റിന്റെ വില. 8.27 ലക്ഷം രൂപയും 9.79 ലക്ഷം രൂപയുമാണ് ഡീസല്‍ പതിപ്പിന്റെ വില. 2007 ല്‍ ആണ് മിഡ് സൈസ് സെഡാന് മോഡലായ എസ് എക്സ് 4 ആദ്യമായി വിപണിയില്‍ അവതരിപ്പിച്ചത്.
2011 ലാണ് ഡീസല്‍ വേരിയന്റ് പുറത്തിറക്കിയത്. ഇതുവരെ 1.08 ലക്ഷം എസ് എക്സ് 4 മോഡലുകളാണ് രാജ്യത്തിനകത്ത് വിറ്റഴിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: