കൊച്ചി: തൃശൂരിലെ പൂങ്കുന്നം പുഷ്പഗിരി സീതാരാമസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണ്ണരഥം ഇന്ന് സമര്‍പ്പിക്കും. കല്യാണ്‍ ജ്വല്ലേഴ്സ് ഉടമ ടി.എസ്.കല്യാണരാമനാണ് ഈ സ്വര്‍ണ്ണരഥം ക്ഷേത്രത്തിലേക്ക് വഴിപാടായി സമര്‍പ്പിക്കുന്നത്. ഇന്ന് രാവിലെ 7. 30 മുതല്‍ ക്ഷേത്രം തന്ത്രി മധുരൈ ഗോവിന്ദരാജ ഭട്ടാചാര്യയുടെ കാര്‍മ്മികത്വത്തില്‍ രഥ പൂജയും പ്രത്യേക വൈദിക ചടങ്ങുകളും നടത്തും. വൈകുന്നേരം നടക്കുന്ന സമര്‍പ്പണ ചടങ്ങില്‍ അഭ്യന്തര വകുപ്പു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, സഹകരണ വകുപ്പു മന്ത്രി സി.എന്‍. ബാലകൃഷ്ണന്, തേറമ്പില്‍ രാമകൃഷ്ണന് എം.എല്‍.എ, വി. രാജലക്ഷ്മി (സെക്രട്ടറി, കൊച്ചിന് ദേവസ്വം ബോര്‍ഡ്) എന്നിവര്‍ സംബന്ധിക്കും. തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജുന, നടി അമല, കന്നട താരം ശിവ്രാജ് കുമാര്‍, തമിഴ് നടന് പ്രഭു, ദിലീപ്, ജയറാം എന്നിവരുള്‍പ്പെടെ സാമൂഹിക -സാംസ്കാരിക – രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും.
നിലമ്പൂര്‍ കാടുകളില്‍ നിന്നും തെരഞ്ഞെടുത്ത 550 ക്യുബിക് അടി തേക്ക് തടിയാണ് രഥ നിര്‍മ്മിതിക്ക് ഉപയോഗിച്ചത്. പതിനഞ്ചര അടി ഉയരവും പത്ത് അടി വീതിയുമുള്ള രഥം പൊതിയുവാന്‍ 300 കിലോ ചെമ്പും 11 കിലോ സ്വര്‍ണ്ണവുമാണ് ഉപയോഗിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: