ദുബായ്: ഐസിസി ട്വന്റി20 റാങ്കിംഗ് പട്ടികയിലെ ആദ്യപത്തില്‍ ഇന്ത്യന്‍ താരങ്ങളായ വിരാട് കോഹ് ലിയും സുരേഷ് റെയ്‌നയും ഇടംപിടിച്ചു. റാങ്കിംഗ് പട്ടികയില്‍ 731 പോയിന്റുമായി കോഹ്‌ലി എട്ടാമതും തൊട്ടുപിന്നില്‍ 719 പോയിന്റുമായി സുരേഷ് റെയ്‌ന ഒമ്പതാമതുമാണ്.
ന്യൂസിലന്‍ഡ് വിക്കറ്റ് കീപ്പര്‍ ബ്രണ്ടന്‍ മക്കലമാണ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്. യുവരാജ് സിംഗും ഗൗതം ഗംഭീറുമാണ് പട്ടികയില്‍ ഭേദപ്പെട്ട സ്ഥാനങ്ങളിലുള്ള മറ്റ് ഇന്ത്യന്‍ താരങ്ങള്‍. യഥാക്രമം 14,18 സ്ഥാനങ്ങളിലാണ് ഇരുവരും.
ഇതേസമയം ട്വന്റി20 ടീം റാങ്കിംഗില്‍ ഇന്ത്യ മൂന്നാം സ്ഥാനം നിലനിര്‍ത്തി. ട്വന്റി20 ലോക ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസ് ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ശ്രീലങ്കയാണ് രണ്ടാമത്.
ട്വന്റി20 ബോളിംഗ് റാങ്കിംഗില്‍ ആദ്യ ഇരുപതില്‍ ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍ മാത്രമാണ് ഇടംപിടിച്ചത്. വെസ്റ്റ് ഇന്‍ഡീസിന്റെ സുനില്‍ നരെയ്‌നാണ് പട്ടികയില്‍ ഒന്നാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: