പെരുമ്പാവൂര്‍: ജില്ലയില്‍ മതതീവ്രവാദം ശക്തമാകുന്നതായി വാഴക്കുളത്ത് നടന്ന ഹിന്ദു ഐക്യവേദി ജില്ലാ കണ്വെന്ഷന് അഭിപ്രായപ്പെട്ടു. മതതീവ്രവാദത്തിന്റെ സിരാകേന്ദ്രമായി എറണാകുളം ജില്ല മാറുന്നു. രാജ്യത്തിന്റെ ഏതുഭാഗത്തും പിടിക്കപ്പെടുന്ന തീവ്രവാദികളുടെയും പോലീസിന്റെയും ഒത്താശകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആവശ്യമായ രേഖകള്‍ ഇല്ലാതെ താമസിക്കുന്ന ബംഗ്ലാദേശികളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തിയ സംസ്ഥാന സഹസംഘാടക സെക്രട്ടറി എം.രാധാകൃഷ്ണന് ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് അഡ്വ. വി.എന്‍.മോഹന്‍ദാസ് അധ്യക്ഷത വഹിച്ച കണ്വെന്ഷന് സംസ്ഥാന രക്ഷാധികാരി എം.കെ. കുഞ്ഞോല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് എം.പി.അപ്പു, സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി.ബാബു, സംസ്ഥാന സമിതി അംഗം ക്യാപ്റ്റന്‍ സുന്ദരം, കെ.പി.സുരേഷ്, വി.ജി.ശശികുമാര്‍, ഇ.ജി.മനോജ് തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ജില്ലാ ഭാരവാഹികളായി അഡ്വ.വി.എന്‍.മോഹന്‍ ദാസ്,(പ്രസി) എം.പി.അപ്പു(വര്‍ക്കിംഗ് പ്രസിഡന്റ്)വേണുകെ.ജി.പിള്ള,പി.കെ.ബാഹുലേയന്, (വൈസ് പ്രസിഡന്റ്)കെ.പി.സുരേഷ്, വി.ജി. ശശികുമാര്‍,(ജന.സെക്രട്ടറി) എ.ബി.ബിജു(സംഘടനാ സെക്രട്ടറി) ഇ.ജി.മനോജ്(സഹസംഘടനാ സെക്രട്ടറി)ടി.എസ്.സത്യന്,എം.കെ.അംബേദ്കര്‍, ടി.പി.പത്മനാഭന്(സെക്രട്ടറിമാര്‍)പി.സി.ബാബു(ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: