ആലുവ: കടുങ്ങല്ലൂരിലെ പെണ്‍വാണിഭകേന്ദ്രത്തില്‍ വച്ച് ബംഗ്ലാദേശുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ ഏതാനും പ്രതികളെ ഒഴിവാക്കുന്നതിന് കൈക്കൂലിവാങ്ങിയതുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥര്ക്കെതിരെകൂടി നടപടിയുണ്ടായേക്കും. ഇവരോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്. കേസില്‍ നിന്നും ഒഴിവാക്കപ്പെട്ട മൂന്ന് പേരെകൂടികേസില് ഉള്‍പ്പെടുത്തും. ഇവര്‍ ഒളിവിലാണ്. ആലുവ സിഐ എസ്.ജയകൃഷ്ണന്, എഎസ്ഐ കൃഷ്ണകുമാര്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. എന്നാല്‍ സിഐ ജയകൃഷ്ണനെക്കുറിച്ച് ഡിപ്പാര്‍ട്ട്മെന്റിനകത്ത് വളരെ നല്ലഅഭിപ്രായമാണുള്ളത്. ഇദ്ദേഹത്തിന്റെ പേരില്‍ അന്വേഷണത്തില്‍ സഹായികളായി പ്രവര്‍ത്തിച്ച ചിലര്‍ പണം വാങ്ങുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്. ആലുവ പോലീസ് സ്റ്റേഷനിലും ഇത്തരത്തില്‍ കേസുകള്‍ ഒതുക്കുന്നതില്‍ വളരെയേറെ താല്പര്യമുള്ള ചില പോലീസുദ്യോഗസ്ഥരുണ്ടെന്ന് പറയപ്പെടുന്നു. പീഡനത്തിനിരയായ ബംഗ്ലാദേശുകാരി ബംഗ്ലാദേശിലേക്ക് മടങ്ങി പോയതായും അറിയുന്നു. രാഷ്ട്രീയ രംഗത്തുള്ള ചില ഉന്നതരും ഈ കേസില്‍ നിന്നും ചിലരെ ഒഴിവാക്കുന്നതിന് ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: