ഇപ്പോള്‍ പല കുട്ടികളും ടിവിയും സിനിമയും മറ്റും കണ്ടിട്ട് അതിനെ വിവാഹമാണ് സ്വപ്നം കാണുന്നത്. കഥയിലെപ്പോലെ ആനന്ദത്തോടെ എത്രപേര്‍ക്ക് ജീവിക്കാന്‍ കഴിയും? അതിന് സാധിക്കാതെ വരുമ്പോള്‍ നിരാശയായി, അകല്‍ച്ചയായി. ഒരിക്കല്‍ ഒരു പെണ്‍കുട്ടി അമ്മയെക്കാണാന്‍ വന്നു. ചെറുപ്രായമാണ്. വിവാഹം കഴിഞ്ഞ് അധികം താമസിയാതെ വിവാഹമോചനവും നേടിയതാണ്. കാരണം തിരക്കിയപ്പോള്‍ പറയുകയാണ്. ഒരു സിനിമ കണ്ടു. അതില്‍ ഭാര്യാഭര്ത്താക്കന്മാര് വലിയ പണക്കാരാണ്. വലിയ വീട്, കാറ്, വിലകൂടിയ വസ്ത്രങ്ങള്‍, വൈകുന്നേരം കാറില്‍ ബീച്ചില്‍ പോകുന്നു. സന്തോഷമൊഴിഞ്ഞ സമയമില്ല. സിനിമ കണ്ടതിന് ശേഷം കുട്ടി അതും ഭാവന ചെയ്തുകൊണ്ടിരുന്നു. താമസിയാതെ വിവാഹവും നടന്നു. പക്ഷേ, ഭര്‍ത്താവിന് ചെറിയ ജോലിയേ ഉണ്ടായിരുന്നുള്ളൂ. വേണ്ടത്ര പണമില്ല.
ഭാര്യയുടെ ഇഷ്ടത്തിനൊത്ത് നീങ്ങാന്‍ അയാ ള്‍ക്ക് കഴിയാതായി. ഭാര്യ യ്ക്ക് കാറുവേണം. പുതിയ പുതിയ സാരിവേണം. ദിവസവും സിനിമയ്ക്ക് പോകണം. പാവം ഭര്‍ത്താവ് എന്തുചെയ്യും? ഭാര്യയ്ക്ക് നിരാശമാത്രം. അവസാനം വഴക്കായി, ഇടിയായി. രണ്ടുകൂട്ടര്‍ക്കും സ്വസ്ഥതയില്ല. വി വാഹവും വേര്‍പെടുത്തി. അതോടെ പൂര്‍വാധികം നി രാശയായി പഴയതോര്‍ത്ത് ദുഃഖിക്കുന്നു. എന്തുചെയ്യും?
പണ്ടുള്ളവരെ നോക്കുക. ഭാര്യാഭര്ത്താക്കന്മാര് പരസ്പരം മരിക്കുവാന്‍ തയ്യാറാണ്. അവര്‍ പരസ്പരം സ്നേ ഹിച്ചു. രണ്ടു ശരീരമായിരുന്നെങ്കിലും അവര്‍ക്കൊരു ഹൃദയമായിരുന്നു. ത്യാഗവും, സ്നേഹവുമാണ് കുടുംബജീവിതത്തിന്റെയും സംതൃപ്തിയുടെയും വിഹായസ്സിലേക്ക് പറന്നുയരാന്‍ സഹായിക്കുന്നത്.
– മാതാ അമൃതാനന്ദമയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: