ചെന്നൈ: ശ്രീലങ്ക സൗഹൃദരാജ്യമല്ലെന്ന് പ്രഖ്യാപിച്ചതുകൊണ്ട് തമിഴ് വംശജരുടെ താല്പര്യങ്ങള് സംരക്ഷിക്കാനാകില്ലെന്ന് സിപിഐ(എം). നിലവിലെ സ്ഥിതിഗതികള്‍ സങ്കീര്ണമാക്കാനെ ഇത്തരം നിലപാടുകള്‍ സഹായകരമാകൂ.
യുദ്ധകുറ്റകൃത്യങ്ങളെപ്പറ്റി അന്താരാഷ്ട്ര ജഡ്ജിമാരുടെ പാനല്‍ അന്വേഷിക്കാന്‍ ശ്രീലങ്കയെ സമ്മതിപ്പിക്കണം. ശ്രീലങ്കന്‍ വിഷയത്തില്‍ സമരരംഗത്തെ തമിഴ് വിദ്യാര്‍ത്ഥികള്‍ പിന്മാറി വിദ്യാഭ്യാസ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തണമെന്നം സിപിഐ(എം) തമിഴ്നാട് ഘടകം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: