ആലുവ: മണപ്പുറത്തിന്റെ അവകാശത്തര്‍ക്കം ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ മണപ്പുറത്തെ ഹരിതവനം ടൂറിസത്തിന്റെ പേരില്‍ സ്വകാര്യവ്യക്തിക്ക് പാട്ടത്തിന് നല്‍കിയത് വിവാദമാകുന്നു.
പരിസ്ഥിതി പ്രവര്‍ത്തകര്‍ നട്ടുവളര്‍ത്തിയ ഹരിതവനമാണ് ജില്ലാ ഭരണകൂടം പാട്ടത്തിന് നല്‍കിയിരിക്കുന്നത്. മണപ്പുറം ടൂറിസ്റ്റ് കേന്ദ്രമല്ല, തീര്‍ത്ഥാടന കേന്ദ്രമാണെന്നും ടൂറിസത്തിന്റെ മറവില്‍ ശിവരാത്രി മണപ്പുറത്തിന്റെ പവിത്രത തകര്‍ക്കാനാണ് നീക്കമെന്നും ഭക്തജനങ്ങള്‍ ചൂണ്ടിക്കാട്ടി. ഹൈക്കോടതി തീര്‍പ്പുകല്‍പ്പിക്കുന്നതുവരെ ആലുവ മണപ്പുറത്ത് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നും സ്വകാര്യവ്യക്തിക്ക് മണപ്പുറം പാട്ടത്തിന് നല്കിയ നടപടി റദ്ദാക്കണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു. കരിസ്മാറ്റിക് ധ്യാനാഭ്യാസം
പ്രതികരിക്കാൻ ഇവിടെ എഴുതുക: