കൊച്ചി: ജലപരിപാലന രംഗത്തെ മുന്‍നിരക്കാരായ ഇയോണ്‍ എക്സ് ചേഞ്ചിന്റെ ബ്രാന്‍ഡായ സീറോബി, ഒട്ടേറെ പ്രത്യേകതകളോടു കൂടിയ ഇക്കോആര്ഒ വാട്ടര്‍ പ്യൂരിഫയര്‍ വിപണിയില്‍ ഇറക്കി. മികച്ച ഊര്‍ജ്ജ കാര്യക്ഷമത, പരിസ്ഥിതി സൗഹൃദപരം, 70 ശതമാനം ജലം ലാഭിക്കാനുള്ള ശേഷി എന്നിവയാണ് പ്രധാന ഘടകങ്ങള്‍. നേരത്തെ വിപണിയില്‍ ഇറക്കിയ സീറോബി വാട്ടര്‍ പ്യൂരിഫയറിന് വ്യവസായ മേഖലയില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ലഭിച്ച അംഗീകാരമാണ് കൂടുതല്‍ വിപ്ലവാത്മകമായ ഒരു സിസ്റ്റം വിപണിയില്‍ എത്തിക്കാന്‍ പ്രചോദനമായതെന്ന് ഇയോണ്‍ എക്സ്ചേഞ്ച് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ദിനേശ് ശര്‍മ പറഞ്ഞു.
ആരോഗ്യത്തിന് ഹാനികരമായ എല്ലാ ഘടകങ്ങളെയും നശിപ്പിച്ച് 100 ശതമാനം സംശുദ്ധമായ ജലമാണ് ഇക്കോആര്ഒ ലഭ്യമാക്കുകയെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: