അങ്കമാലി: യുഡിഎഫില്‍ ചര്‍ച്ച ചെയ്യാതെ പുതിയ താലൂക്കുകള്‍ പ്രഖ്യാപിച്ചതില്‍ പ്രതിഷേധമുണ്ടെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് ചെയര്മാന് ജോണി നെല്ലൂര്‍ പറഞ്ഞു. പുതിയതായി പ്രഖ്യാപിച്ച താലൂക്കളെക്കാള് പ്രധാനപ്പെട്ട പല സ്ഥലങ്ങളും താലൂക്കിനായി വിഭജിക്കുന്നതില്‍ വിട്ടുപോയിട്ടുണ്ട്. ഇതിന്റെ അര്‍ത്ഥം പ്രഖ്യാപിക്കപ്പെട്ട താലൂക്കളോട് എതിരല്ലയെന്നല്ല, യുഡിഎഫില്‍ ചര്‍ച്ച ചെയ്യാതെ പോയതുകൊണ്ടാണ് താലൂക്ക് ആയി വിഭജിക്കപ്പെടേണ്ട പല സ്ഥലങ്ങളും വിട്ടുപോയത്. യുഡിഎഫില്‍ ഇത് ചര്‍ച്ച ചെയ്യാന്‍ വെച്ചിരുന്നതാണ്. എന്നാല്‍ സമയക്കുറവ് മൂലം രണ്ട് പ്രാവശ്യം മാറ്റി വച്ചതാണ്. മാറ്റിവച്ചതാണ് പ്രശ്നമായത്. ഇത്രയും ഗൗരവമേറിയ താലൂക്ക് വിഭജനകാര്യം ചര്‍ച്ച ചെയ്ത് നടപ്പിലാക്കേണ്ടതായിരുന്നു. യുഎഡിഎഫില്‍ ചര്‍ച്ച ചെയ്യാതിരുന്നതുകൊണ്ട് പ്രശ്നം രൂക്ഷമാകാന്‍ കാരണമായത്. ഇത് സംബന്ധിച്ച് യുഡിഎഫ് കണ്‍വീനര്‍ മുഖമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കുമെന്ന് ജോണി നെല്ലൂര്‍ വ്യക്തമാക്കി.
യുഡിഎഫ് കണ്‍വീനര്‍ പി. പി. തങ്കച്ചനോട് ഫോണ്‍ വഴി പ്രതിഷേധം അറയിച്ചിട്ടുണ്ട്. താലൂക്ക് പ്രഖ്യാപനം നയപരമായ കാര്യമായതുകൊണ്ട് നിയമസഭയില്‍ പ്രഖ്യാപനം നടത്തുന്നതിനുമുമ്പ് യുഡിഎഫില്‍ ചര്‍ച്ച ചെയ്യേണ്ടതായിരുന്നു. സമയക്കുറവ് മൂലം യുഡിഎഫില്‍ ചര്‍ച്ച ചെയ്യാതെ മാറ്റി വച്ച സംഭവം, പിന്നീട് അപ്രതീക്ഷിതമായി നിയമസഭയില്‍ പ്രഖ്യാപനം നടത്തുകയായിരുന്നു. ആരോടും ആലോചിക്കാതെ ആരും അറിയാതെ നിയമസഭയില്‍ പ്രഖ്യാപിച്ചതില്‍ യുഡിഎഫില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഞങ്ങളുടെ പ്രതിഷേധം പരസ്യമായി പ്രഖ്യാപിച്ചെന്നു മാത്രം. ലാഘവബുദ്ധിയോടെ തീരുമാനം എടുത്ത് പ്രഖ്യാപനം നടത്തിയത് ശരിയായില്ല. അങ്കമാലി ഏറ്റുമാനൂര്‍, കൂത്താട്ടുകുളം തുടങ്ങിയ വിവിധ ഇടങ്ങളില്‍ താലൂക്കിനായി വര്‍ഷങ്ങളായി മുറവിളി കൂട്ടുന്നതാണെന്നും ഇതിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും അദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: