നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിദേശ പൗരന്മാരുടെ രജിസ്ട്രേഷന് ഓഫീസില്‍ സജ്ജമാക്കിയ ഐവിഎഫ്ആര്‍ടി എന്ന ഓണ്‍ലൈന്‍ സംവിധാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളകമ്പിനി മാനേജിംഗ് ഡയറക്ടര്‍ വി. ജെ. കുര്യന് ഐഎഎസ് ഉദ്ഘാടനം ചെയ്തു. വിദേശപൗരന്മാരെ കുറിച്ചും അവരുടെ ഇന്ത്യയിലെ യാത്ര-താമസങ്ങളെക്കുറിച്ചുമുള്ള പൊതുവായി ക്രോഡീകരിച്ച സംവിധാനമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. വിസ പുതുക്കല്‍, വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗകര്യങ്ങള്‍ എന്നിവയും ഇവിടെ ലഭ്യമാണ്. സുരക്ഷയും കേന്ദ്രീകൃത വിവരശേഖരവുമാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
കേരളത്തിന്റെ ആദ്യത്തെ ഐവിഎഫ്ആര്‍ടി സംവിധാനമാണ് കൊച്ചിയില്‍ സ്ഥാപിച്ചിരിക്കുന്നത്. കേരളത്തില്‍ എത്തുന്ന ഓരോ വിദേശപൗരനും ഓരോ പ്രത്യേക ഫയല്‍ ആരംഭിക്കുകയും ആ ഫയല്‍ എല്ലാ ഗവ. ഏജന്‍സികള്‍ക്കും ലഭ്യമാക്കുന്നതാണ്. ഓരോ വ്യക്തിയെയും തിരിച്ച് അറിയുന്നതിന് ഏറ്റവും നൂതനമായ മാര്‍ഗ്ഗങ്ങളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഇത് രാജ്യസുരക്ഷയ്ക്ക് ഉപകാരപ്രദമായിരിക്കും. മുഴുവന്‍ സമയം സേവനമുള്ള ഓണ്‍ലൈന്‍ സംവിധാനമായതിനാല്‍ ഏറ്റവം പുതിയതും മുഴുവന്‍ വിവരങ്ങളും ഇത് ഉപയോഗിക്കുന്ന ഗവ. ഏജന്‍സികള്‍ക്ക് ലഭ്യമാകും. യാത്രക്കാര്‍ക്ക് അവരവരുടെ വിവരങ്ങള്‍ അവരവരുടെ സ്ഥലങ്ങളില്‍ ഓണ്‍ലൈന്‍ സംവിധാനത്തില്‍ ചേര്‍ക്കാന്‍ സാധിക്കുന്നതിനാല്‍ ഡാറ്റാ എന്ട്രിയില്നിന്നുള്ള തെറ്റുകള്‍ ഇല്ലാതാക്കുവാന്‍ സാധിക്കും. അതോടൊപ്പം വിവരങ്ങള്‍ ആദ്യമേ ഓണ്‍ലൈന്‍ സംവിധാനത്തില്‍ സമര്‍പ്പിക്കുന്നതുകൊണ്ട് എഫ്ആര്‍ഒ ഓഫീസില്‍ വിദേശത്ത് നിന്നും വരുന്നവര്‍ക്ക് വളരെ കുറച്ച് സമയം മാത്രമേ ആവശ്യമായി വരുന്നുള്ളൂ. വിദേശികള്‍ക്ക് ഓണ്‍ലൈനിലൂടെ വിസയ്ക്ക് അപേക്ഷിക്കാനും സാധിക്കും.
വിദേശികള്‍ താമസിക്കുന്ന ഹോട്ടലുകള്‍ക്കും ഹോം സ്റ്റേകള്‍ക്കും ഓണ്‍ലൈനിലൂടെ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ സാധിക്കുന്നതുമൂലം ഈ സംവിധാനം അവര്‍ക്കും ഏറ്റവും ഉപയോഗപൂര്ണ്ണമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: