ലണ്ടന്‍: റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്റെ കടുത്ത വിമര്‍ശകനായ ജനാധിപത്യവാദി ബോറിസ് ബെറോസോവ്സ്കി ദുരൂഹസാഹചര്യത്തില്‍ മരിച്ചു. ജൈവആക്രമണമാകാം മരണകാരണമെന്ന സംശയത്തെ തുടര്‍ന്ന് ആണവ- രാസ പരിശോധനകളില്‍ വിദഗ്ധരായ പൊലീസ് സംഘം അന്വേഷണമാരംഭിച്ചു.
പുടിന്റെ രാഷ്ട്രീയവളര്‍ച്ചയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുകയും പിന്നീട് വിമര്‍ശകനാവുകയും ചെയ്ത ബെറോസോവ്സ്കിയെ പടിഞ്ഞാറന്‍ ലണ്ടനിലെ വസതിയില്‍ കഴിഞ്ഞദിവസമാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വസതിയിലേക്കുള്ള റോഡ് അടച്ച ബ്രിട്ടീഷ് പൊലീസ് ബെറോസോവ്സ്കിയുടെ മരണത്തിനു തൊട്ടുമുമ്പത്തെ സമയങ്ങളില്‍ സംഭവിച്ചതെന്തന്നറിയാനുള്ളശ്രമങ്ങള് ആരംഭിച്ചു. വിദഗ്ധ സംഘം വീടുനുള്ളില്‍ സൂഷ്മ പരിശോധന നടത്തി.
റഷ്യയിലെ പ്രമുഖ വ്യവസായികളിലൊരാള്കൂടിയായ ബെറോസോവ്സ്കി മുന്‍പ് പലതവണ വധശ്രമത്തില്‍ നിന്നു രക്ഷപ്പെട്ടിരുന്നു. 2006ല്‍ അദ്ദേഹത്തിന്റെ സുഹൃത്തും റഷ്യന്ചാരനുമായിരുന്ന അലക്സാന്‍ഡര്‍ ലിറ്റിവെന്കോ റേഡിയോആക്റ്റീവ് വസ്തുക്കള്‍ ഉപയോഗിച്ചുള്ള വിഷപ്രയോഗത്തില്‍ കൊല്ലപ്പെടുകയുണ്ടായി. ഈ സാഹചര്യത്തിലാണ് ബെറോസോവ്സ്കിയുടെ മരണം സംബന്ധിച്ചും സംശയങ്ങള്‍ ഉയരുന്നത്. അതേസമയം, ബെറോസോവ്സ്കി ആത്മഹ്ത്യ ചെയ്തതാവാമെന്നും അതെല്ലെങ്കില്‍ ഹൃദയാഘാതംമൂലം മരിച്ചതാവാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇംഗ്ലിഷ് ഫുട്ബോള്‍ ക്ലബ് ഉടമ റോമന്‍ അബ്രഹോമിവിച്ചുമായുള്ള നിയമ യുദ്ധത്തില്‍ പരാജയപ്പെട്ട ബെറോസോവ്സ്കി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുംമനോവിഷമത്തിലുമായിരുന്നു. അതിന്റെ സമ്മര്‍ദ്ദമാവാം മരണകാരണമെന്നും അദ്ദേഹവുമായി അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഒരുകാലത്ത് അബ്രമോവിച്ചിന്റെ ബിസിനസ് പങ്കാളികൂടിയായിരുന്നു ബെറോസോവ്സ്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: