കൊച്ചി: മെഡിക്കല്‍ പരിശാധന ലാബുകള്‍ക്ക് അക്രഡിറ്റേഷന്നോ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കേന്ദ്രഭക്ഷ്യമന്ത്രി കെ.വി.തോമസ്. രോഗനിര്‍ണയം സംബന്ധിച്ച് പല രീതിയിലുള്ള റിപ്പോര്‍ട്ടുകളും പലതരം നിരക്കും ഉള്ള സാഹചര്യത്തിലാണ് ആരോഗ്യമന്ത്രാലയത്തിന്റെ സഹകരണത്തോടെ ഉപഭോക്തൃകാര്യ വകുപ്പ് നിരക്കും ലാബുകളുടെ സംവിധാനവും ക്രമീകരിക്കാന്‍ അക്രഡിറ്റേഷന് ആലോചനയിട്ടതെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ പി.രാജീവ് എം.പി.യുടെ പ്രാദേശിക വികസനനിധിയുപയോഗിച്ചു നിര്‍മിച്ച എം.ആര്.ഐ. സ്കാന്‍ സെന്റര്‍ ഉദ്ഘാടനത്തിന്റെ ഭാഗമായി ഈ രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ച്ചവച്ച സ്ഥാപനങ്ങളെയും വ്യക്തികളെയും ആദരിക്കുകയായിരുന്നു അദ്ദേഹം.
പല ലാബ് പരിശോധനകളും വിശ്വസനീയമല്ലെന്ന് പരാതി വ്യാപകമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രാലയവുമായി ചേര്‍ന്ന് പഠനത്തിനും അക്രഡിറ്റേഷനും പദ്ധതി തയ്യാറാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ ആശുപത്രികള്‍ ഇന്ന് സ്വകാര്യ ആശുപത്രികളുമായി ആരോഗ്യകരമായ ഒരു മല്‍സരത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് സ്കാന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്ത കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്രവി പറഞ്ഞു.
ഹൈബി ഈഡന് എം.എല്‍.എ. അധ്യക്ഷത വഹിച്ച യോഗത്തില്‍ ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍ മുഖ്യപ്രഭാഷണം നടത്തി. കൊച്ചിയില്‍ ഒരു മെഡിക്കല്‍ കോളേജ് അടിയന്തരമായും ഉണ്ടാകേണ്ടതാണെന്നും അതിനുള്ള പ്രവര്‍ത്തനത്തില്‍ വിജയം വരെയും ഉണര്‍ന്നുപ്രവര്‍ത്തിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. ഡോ.ചാള്‍സ് ഡയസ് എം.പി., എം.എല്‍.എ.മാരായ ഡോമനിക് പ്രസന്റേഷന്, ലൂഡി ലൂയീസ്, കൊച്ചി കപ്പല്‍ശാല സി.എം.ഡി. കമ്മഡോര്‍ കെ. സുബ്രഹ്മണ്യം, ജില്ല പ്ലാനിങ് ഓഫീസര്‍ ആര്. ഗിരിജ, എന്‍ .ആര്.എച്ച്.എം. ജില്ല പ്രോഗ്രാം മാനേജര്‍ ഡോ.കെ.വി.ബീന എന്നിവര്‍ പ്രസംഗിച്ചു. ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. ജുനൈദ് റഹ്മാന് സ്വാഗതവും ജില്ല കളക്ടര്‍ പി.ഐ. ഷെയ്ക് പരീത് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: